മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്‌റ്റൈല്‍ ആക്ഷന്‍ കോമഡി ചിത്രമായ ചത്ത പച്ച- റിങ് ഓഫ് റൗഡീസിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്ത്. ശങ്കര്‍-ഇഹ്‌സാന്‍ -ലോയ് ടീം ആദ്യമായി മലയാളത്തില്‍ സംഗീതം നല്‍കുന്ന ഈ ചിത്രത്തിലെ ടൈറ്റില്‍ ട്രാക്ക് ആലപിച്ചത് ശങ്കര്‍ മഹാദേവന്‍, സിദ്ധാര്‍ത്ഥ് മഹാദേവന്‍, ഫെജോ എന്നിവര്‍ ചേര്‍ന്നാണ്.
വിനായക് ശശികുമാര്‍, ഫെജോ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനത്തിന് വരികള്‍ രചിച്ചത്. 2026 ജനുവരി 22-നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ലോകമെമ്പാടും ആരാധകരുള്ള WWE റെസ്ലിങ്ങില്‍ നിന്നും അതിലെ ജനപ്രിയ കഥാപാത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അദ്വൈത് നായര്‍ ആണ്.
റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്. ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പും ലെന്‍സ്മാന്‍ ഗ്രൂപ്പും ചേര്‍ന്നാണ് റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് എന്ന നിര്‍മ്മാണ കമ്പനിക്ക് രൂപം നല്‍കിയത്. രമേഷ്, റിതേഷ് രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത് എന്നിവരോടൊപ്പം എസ്. ജോര്‍ജ്, സുനില്‍ സിങ് എന്നിവരും ഈ നിര്‍മാണ സംരംഭത്തില്‍ പങ്കാളികളാണ്.
അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത്( മാര്‍ക്കോ ഫെയിം), വിശാഖ് നായര്‍, പൂജ മോഹന്‍ദാസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍ നേതൃത്വം നല്‍കുന്ന വേഫെറര്‍ ഫിലിംസ് ആണ്.
115 ലധികം രാജ്യങ്ങളില്‍ ആണ് ചിത്രം റിലീസ് പ്ലാന്‍ ചെയ്യുന്നത്. ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്‌ചേഴ്‌സുമായി സഹകരിച്ചാണ് ചിത്രത്തിന്റെ ടീം ഈ വമ്പന്‍ റിലീസ് ഒരുക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ നോര്‍ത്ത് ഇന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയത് ബോളിവുഡിലെ വമ്പന്‍ ടീമായ ധര്‍മ പ്രൊഡക്ഷന്‍സ് ആണ്. അവര്‍ ആദ്യമായി വിതരണം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് 'ചത്ത പച്ച'.
തെലുങ്ക് സംസ്ഥാനങ്ങളില്‍ മൈത്രി മൂവി മേക്കേഴ്സ് വിതരണം ചെയ്യുന്ന ചിത്രം, തമിഴ്‌നാട്- കര്‍ണാടക സംസ്ഥാനങ്ങളില്‍ എത്തിക്കുന്നത് പിവിആര്‍ ഇനോക്‌സ് പിക്‌ചേഴ്‌സ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ലോക്കോ ലോബോ എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകന്‍ എത്തുമ്പോള്‍, വെട്രി എന്ന കഥാപാത്രമായാണ് റോഷന്‍ മാത്യു അഭിനയിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത വ്യത്യസ്തമായ ലുക്കിലാണ് ഇരുവരെയും ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നിരുന്നു. വമ്പന്‍ റെസ്ലിങ് ആക്ഷന്‍ രംഗങ്ങള്‍ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസര്‍ സൂചിപ്പിച്ചത്.
ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്‌റ്റൈല്‍ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷന്‍ കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ. സിദ്ദിഖ്, ലക്ഷ്മി മേനോന്‍, മനോജ് കെ ജയന്‍, ഖാലിദ് അല്‍ അമേരി, റാഫി, തെസ്‌നി ഖാന്‍, മുത്തുമണി, കാര്‍മെന്‍ എസ് മാത്യു, ദര്‍തഗ്‌നന്‍ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണന്‍ നമ്പ്യാര്‍, മിനോണ്‍, സരിന്‍ ശിഹാബ്, വേദിക ശ്രീകുമാര്‍, ഓര്‍ഹാന്‍, ആല്‍വിന്‍ മുകുന്ദ്, അര്‍ച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്‌ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ടി സീരിസ് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
ഛായാഗ്രഹണം- ആനന്ദ് സി ചന്ദ്രന്‍, അഡീഷണല്‍ ഛായാഗ്രഹണം- ജോമോന്‍ ടി ജോണ്‍, സുദീപ് ഇളമന്‍, എഡിറ്റിങ്- പ്രവീണ്‍ പ്രഭാകര്‍, ആക്ഷന്‍- കലൈ കിങ്‌സണ്‍, വസ്ത്രാലങ്കാരം- മെല്‍വി, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, പശ്ചാത്തല സംഗീതം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് - ജോര്‍ജ് എസ്, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, ആര്‍ട്ട്- സുനില്‍ ദാസ്, സൌണ്ട് ഡിസൈന്‍-ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സ്-അരവിന്ദ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍-അരീഷ് അസ്ലം, ജിബിന്‍ ജോണ്‍, സ്റ്റില്‍ ഫോട്ടോഗ്രാഫി-അര്‍ജുന്‍ കല്ലിങ്കല്‍, കളറിസ്റ്റ്-ശ്രീക് വാരിയര്‍, പബ്ലിസിറ്റി ഡിസൈന്‍-യെല്ലോ ടൂത്ത്‌സ്, വിഷ്വല്‍ ഇഫക്റ്റുകള്‍-വിശ്വ എഫ്എക്‌സ്, ഡിഐ-കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, ആനിമേഷനുകള്‍-യുനോയിയന്‍സ്, ബഹുഭാഷാ ഡബ്ബിങ് ഡയറക്ടര്‍-ആര്‍പി ബാല (ആര്‍പി സ്റ്റുഡിയോസ്), മര്‍ച്ചന്‍ഡൈസ് പാര്‍ട്ണര്‍-ഫുള്‍ ഫിലിമി, പിആര്‍ഒ - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.
Content Highlights: Title track for `Chatha Pacha - Ring of Rowdies`, Malayalam`s first full WWE-style action comedy, is released. Film hits screens Jan 22, 2026.
Published: 15 Dec 2025, 10:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented