‘അത് അഭിനയിച്ചു ഫലിപ്പിക്കാൻ ചില്ലറ കഴിവൊന്നും പോരാ, അത്തരം ഒരു സീൻ ചെയ്യാൻ അയാൾ കാണിച്ച ധൈര്യത്തിന് മാത്രം ഞാൻ എഴുന്നേറ്റ് നിന്ന് കയ്യടിക്കും. എല്ലാം കൊണ്ടും പൂർണ്ണ തൃപ്തിയോടെ ഇറങ്ങി വന്ന ഒരു ഗംഭീര സിനിമയാണ് കാന്ത.’

കാന്ത എന്ന ചിത്രത്തേയും ദുൽഖർ സൽമാന്റെ പ്രകടനത്തേയും അഭിനന്ദിച്ച് നടൻ ചന്തു സലിംകുമാർ. ദുൽഖറിനെ താൻ നടിപ്പ് ചക്രവർത്തി എന്ന് തന്നെ വിളിക്കുമെന്ന് ചന്തു എഴുതി. അത് അഭിനയിച്ചു ഫലിപ്പിക്കാൻ ചില്ലറ കഴിവൊന്നും പോരാ, അത്തരം ഒരു സീൻ ചെയ്യാൻ അയാൾ കാണിച്ച ധൈര്യത്തിന് മാത്രം താൻ എഴുന്നേറ്റ് നിന്ന് കയ്യടിക്കുമെന്നും ചന്തു കുറിച്ചു. സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, ജെയ്ക്സ് ബിജോയ്, സംവിധായകൻ സെൽവമണി സെൽവരാജ് എന്നിവരേയും ചന്തു അഭിനന്ദിച്ചു. ചന്തുവിന്റെ കുറിപ്പിന് നന്ദിയറിയിച്ച് ദുൽഖറുമെത്തി. ബെസ്റ്റി, നിന്നെ ഒരുപാട് ഇഷ്ടമാണ്! നീ പറഞ്ഞതുപോലെ, അവർ വെറുക്കട്ടെ, നമ്മൾ ഉയരും എന്നാണ് ദുൽഖർ പ്രതികരിച്ചത്.
ചന്തുവിന്റെ കുറിപ്പിന്റെ പൂർണരൂപം:
തിരിച്ചുവരവ് എപ്പോഴും തിരിച്ചടിയേക്കാൾ വലുതാണ്. ഏതാണ് ഒരു മികച്ച തിരക്കഥ. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ കഥയിൽ വഴിത്തിരിവുകളുണ്ടാക്കി, നമ്മളെ പിടിച്ചിരുതുന്ന തിരക്കഥകളാണോ, അതോ നമുക്ക് അറിയാവുന്ന കാര്യങ്ങൾ, നമ്മൾ ഒരുപാട് കേട്ടിട്ടുള്ള കാര്യങ്ങൾ ഇവയെല്ലാം അറിഞ്ഞിരുന്നിട്ടു കൂടി നമ്മളെ തിയറ്ററിൽ പിടിച്ചിരുത്തി ആകാംക്ഷാഭരിതരാക്കുന്ന തിരക്കഥകളാണോ മികച്ചത്.
രണ്ടും മികച്ച തിരക്കഥകൾ തന്നെയാണ്. എന്നെ സംബന്ധിച്ച് രണ്ടാമത് പറഞ്ഞ തിരക്കഥയാണ് ഏറ്റവും മികച്ചത്. ‘കാന്ത’ അത്തരത്തിലൊരു തിരക്കഥയാണ്, അത്തരത്തിലൊരു സിനിമയാണ്. സെൽവമണി സെൽവരാജ്, നിങ്ങളൊരു അസാധ്യ തിരക്കഥാകൃത്താണ്. കാന്ത ഒരു ഗംഭീര സിനിമയുമാണ്.
ഡാനി സാഞ്ചസ് ലോപ്പസ്, ഒരു സിനിമയിലെ വിഷ്വൽസ്, കാഴ്ച്ചക്കാരന് കണ്ണിനു കുളിർമയേകാൻ വേണ്ടി ആവരുത്, അവിടെ ഒരു ക്യാമറ ഇല്ലെന്നും, ഇതെല്ലാം റിയൽ ആണെന്നും കാണിക്കളെ തോന്നിപ്പിക്കുന്ന വിശ്വൽസ് ആവണം. ഈ സിനിമയും അതാണ് ആവശ്യപ്പെടുന്നത്. ഗംഭീരം. ജെയ്ക്സ് ബിജോയ്, എന്നത്തേയും പോലെ. ഇത് അയാളുടെ കാലമല്ലേ. ചുമ്മാ തീപ്പൊരി വർക്ക്.
സമുദ്രക്കനി വെറുതെ നിന്നാൽ പോലും അയാളുടെ പവർ നമുക്ക് മനസ്സിലാവും. കഥാപാത്രം ആവുകയെന്നത് അയാളെ സംബന്ധിച്ച് പൂ പറിക്കും പോലെ ഈസി ആയിട്ടുള്ള ജോലിയാണ്. ഭാഗ്യശ്രീ ബോസ്, അവരുടെ കണ്ണുകൾ ഭയങ്കര ഹോണ്ടിങ് ആണ്. കുമാരി അത്തരം കണ്ണുകൾ ആവശ്യപ്പെടുന്ന ഒരു ക്യാരക്റ്റർ ആണ്. പൊടുന്നനെ ഉണ്ടാവുന്ന ചെയ്ഞ്ചുകൾ, കാരക്റ്റർ ഷിഫ്റ്റുകൾ എല്ലാം അവർ വളരെ മനോഹരമായാണ് ചെയ്തിരിക്കുന്നത്. റാണ, ചുമ്മാ സ്ക്രീനിൽ വരുന്നു. ആ സ്ക്രീൻ മൊത്തത്തിൽ അയാൾ തൂക്കുന്നു. അയാളിൽ നിന്നും മുൻപെങ്ങും കാണാത്ത ഒരു പ്രത്യേക സ്വാഗ് ഇതിൽ ഫീൽ ചെയ്തു. സെക്കൻഡ് ഹാഫ് അയാളുടേത് കൂടിയാണ്, ഒരു സമയം വരെ, അതിനു ശേഷം....
അവസാനമായി, എന്റെ ബെസ്റ്റി. നടിപ്പ് ചക്രവർത്തി എന്ന് തന്നെ വിളിക്കും. അത് അയാൾ ചെയ്തു വച്ചിരിക്കുന്നത് കണ്ടിട്ട് തന്നെയാണ്. കാന്തയിലെ ‘ടികെഎം’, ചിലയിടങ്ങളിൽ കാണികളോട് ഞാൻ നിങ്ങളെ അഭിനയിച്ചു ഞെട്ടിക്കാൻ പോകുകയാണ്, എന്ന് പറഞ്ഞതിന് ശേഷം അയാളുടെ ചില പെർഫോമൻസുകൾ, കാണുമ്പോൾ കാണികളും അതോടൊപ്പം കയ്യടിക്കുന്നുണ്ട്. അത് അഭിനയിച്ചു ഫലിപ്പിക്കാൻ ചില്ലറ കഴിവൊന്നും പോരാ, അത്തരം ഒരു സീൻ ചെയ്യാൻ അയാൾ കാണിച്ച ധൈര്യത്തിന് മാത്രം ഞാൻ എഴുന്നേറ്റ് നിന്ന് കയ്യടിക്കും. എല്ലാം കൊണ്ടും പൂർണ്ണ തൃപ്തിയോടെ ഇറങ്ങി വന്ന ഒരു ഗംഭീര സിനിമയാണ് കാന്ത.
ബെസ്റ്റി, മറ്റൊരു കാര്യം കൂടി നിന്നോട് പറയാനുണ്ട്. നമ്മൾ എപ്പോഴും ഓർമിപ്പിക്കാറുള്ളത് പോലെ —അവർ വെറുക്കും, നമ്മൾ ഉയരും. കൃത്യമായി അതുതന്നെ നമ്മൾ തുടർന്നും ചെയ്തുകൊണ്ടിരിക്കും.
Content Highlights: Actor Chandu Salimkumar hails Dulquer Salman`s powerful performance in `Kaantha` and praises the film`s script, direction, and other cast members.
Published: 17 Nov 2025, 03:50 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented