
ചെന്നൈ: പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി.വി. ശങ്കരനാരായണൻ (77) അന്തരിച്ചു. കർണാടക സംഗീതത്തിലെ മധുരൈ മണി അയ്യർ ശൈലിക്ക് തുടക്കമിട്ടയാളാണ് ടി.വി ശങ്കരനാരായണൻ. മണി അയ്യരുടെ മരുമകൻ കൂടിയാണ് ശങ്കരനാരായണൻ.
സംഗീതജ്ഞരായ തിരുവാലങ്ങൽ വെമ്പു അയ്യരുടെയും ഗോമതി അമ്മാളുടെയും മകനാണ്. 1945-ൽ മയിലാടുതുറൈയിലാണ് ശങ്കരനാരായണന്റെ ജനനം. രണ്ടാം ലോക മഹായുദ്ധകാലത്ത് ചെന്നൈയിൽ നിന്നാണ് അദ്ദേഹത്തിന്റെ കുടുംബം മണി അയ്യർക്കൊപ്പം മയിലാടുതുറൈയിലെത്തിയത്.
1950-കളിൽ കുടുംബം ചെന്നൈയിലേക്ക് മടങ്ങി. നിയമമാണ് പഠിച്ചതെങ്കിലും സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെയ്ക്കാനായിരുന്നു ശങ്കരനാരായണന്റെ തീരുമാനം.
മധുരൈ മണി അയ്യർക്കൊപ്പം നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട് ശങ്കരനാരായണൻ. 2003-ൽ മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം നേടിയ അദ്ദേഹത്തെ ഇതേ വർഷം തന്നെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. സംഗീതജ്ഞരായ അമൃത ശങ്കരനാരായണൻ, മഹാദേവൻ എന്നിവർ മക്കളാണ്.
Content Highlights: carnatic vocalist tv sankaranarayanan passes away, tv sankaranarayanan songs, tv sankaranarayanan
Published: 03 Sept 2022, 11:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented