നാസർ ലത്തീഫ്, സുന്ദര പാണ്ഡ്യൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അമൽ കെ. ജോബി ഒരുക്കിയ ചിത്രമാണ് 'ബ്രൂട്ടൽ'. ഗുമസ്തൻ, ആഘോഷം എന്നീ ചിത്രങ്ങൾക്ക് ശേഷം, ശക്തമായ ഉള്ളടക്കവും വികാരഭരിതമായ അവതരണവുമായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ പരമ്പരാഗത ചട്ടങ്ങൾ മറികടന്ന് പുതിയൊരു സിനിമാഅനുഭവത്തിലേക്കാണ് കൊണ്ടുപോകുന്നത്.

To advertise here,

സമൂഹത്തെ നടുക്കുന്ന ഒരു അതിക്രൂര സംഭവത്തിന് ഇരയായ പെൺകുട്ടിയുടേയും വേട്ടക്കാരന്റെയും മാനസികാവസ്ഥയിലൂടെ ഉള്ള സങ്കീർണ്ണമായ യാത്രയാണ് 'ബ്രൂട്ടൽ' എന്ന ചിത്രം. മനുഷ്യ മനസിന്റെ ഇരുണ്ടവശങ്ങളും അതിനുള്ളിലെ സംഘർഷങ്ങളും തുറന്നുകാട്ടുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായാകനായ അമൽ കെ. ജോബി തന്നെയാണ്.

നാസർ ലത്തീഫ്, സുന്ദര പാണ്ഡ്യൻ എന്നിവരെ കൂടാതെ അമലു ബാബു, അമല റോബിൻ, ജോയ് ജോൺ ആന്റണി, ടൈറ്റസ് ജോൺ, ലത ദാസ്, ജിൻസി ചിന്നപ്പൻ, ബിച്ചു അനീഷ്, വിജി മാത്യു, രജീഷ് കെ. സൂര്യ, മച്ചാൻ സലിം, ഷിബു പരമേശ്വരൻ, സുധീഷ് എൽദോസ്, ജെയിംസ് കൊട്ടാരത്തിൽ, ദേവി, റോബിൻ പടവിൽ, സുജിത് സുരേഷ് തുടങ്ങിയവരും ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഒ.ടി.ടി. റിലീസായി ഉടൻ പ്രേക്ഷകരിലെത്തും.

നിർമാണം: നാസർ ലത്തീഫ്, അമൽ കെ. ജോബി, സിനിമാറ്റോഗ്രാഫി: അഗ്രഹ് കൊട്ടാരത്തിൽ, എഡിറ്റർ: ജോസ് അറുകലിൽ, മ്യൂസിക്: നിഖിൽ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അമൽദേവ് കെ.ആർ, പ്രൊജക്ട് ഡിസൈനർ: ടൈറ്റസ് ജോൺ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ: നിഷാ മോൾ ജെയിംസ്, ആർട്ട് ഡയറക്ടർ: രാജേഷ് കെ. സൂര്യ, മേക്കപ്പ്: മാളുസ് കെ.പി, സതീഷ് മേക്കോവേഴ്‌സ്, കോസ്റ്റ്യൂംസ്: ബബിഷ കെ. രാജേന്ദ്രൻ, ഡി.ഐ: വിസ്ത ഒബ്‌സ്‌ക്യൂറ, കളറിസ്റ്റ്: രമേഷ് അയ്യർ, ഫൈനൽ മിക്‌സ്: കൃഷ്ണജിത്ത് എസ്. വിജയൻ, സൗണ്ട് എഫക്ട്‌സ്: സുനിൽ ഓംകാർ, ബെർലിൻ മൂലമ്പിള്ളി, സ്റ്റുഡിയോ: ഓം കാർ, പ്രൊഡക്ഷൻ മാനേജർ: ആകാശ് തൊടുപുഴ, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: ദയ തരകൻ, അജോസ് മരിയൻ പോൾ, അസിസ്റ്റന്റ് ഡയറക്ടർ: അക്കി ഖാൻ, സ്റ്റിൽസ്: ജയ്‌സൺ ഫോട്ടോലാൻഡ്, പോസ്റ്റേഴ്‌സ്: ടീം ലാമാസ്, ടൈറ്റിൽ ഡിസൈൻ: കിരൺ സുരേഷ്, പിആർഒ: മനു ശിവൻ.