ഡൈ ഹാര്‍ഡ് എന്ന സിനിമയിലൂടെ ലോകമൊട്ടാകെ ആരാധകരുള്ള ഹോളിവുഡ് നടന് ബ്രൂസ് വില്ലിസിന് ഡിമെന്‍ഷ്യ. തലച്ചോറിന്റെ മുന്‍ഭാഗത്തെയും വലതുഭാഗത്തെയും ബാധിക്കുന്ന ഫ്രണ്ടോ ടെംപോറല്‍ ഡിമെന്‍ഷ്യയാണ് സ്ഥിരീകരിച്ചതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. സംസാരശേഷി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം വില്ലിസ് അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞിരുന്നു.
രോഗനിര്‍ണയം നടത്താനായതില്‍ ആശ്വാസം. സാധാരണ അറുപത് വയസ്സിന് താഴെയുള്ളവരില്‍ കാണുന്ന രോഗമാണ് വില്ലിസിനെ ബാധിച്ചിരിക്കുന്നത്. ഇതുവരെ ചികിത്സകളൊന്നും കണ്ടെത്തിയില്ലാത്ത അസുഖമാണ്. ഭാവിയില്‍ മാറ്റം വന്നേക്കും. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി- വില്ലിസിന്റെ കുടുംബാംഗങ്ങള്‍ കുറിച്ചു.
1980 ല്‍ പുറത്തിറങ്ങിയ ദ ഫസ്റ്റ് ഡെഡ്ലി സിന് എന്ന ചിത്രത്തിലൂടെയാണ് വില്ലിസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ബ്ലൈന്‍ഡ് ഡേറ്റ്, ഡൈ ഹാര്‍ഡ്, ഡൈഹാര്‍ഡ് 2, ദ സിക്സ്ത് സെന്‍സ്, പള്‍പ് ഫിക്ഷന്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ടു. അഞ്ചു തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ച വില്ലിസിന് മൂണ്‍ലൈറ്റ് എന്ന ടെലിവിഷന്‍ സീരീസിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടി. മൂന്ന് എമ്മി പുരസ്കാരങ്ങളും നേടി.
Content Highlights: Bruce Willis Diagnosed With Untreatable Dementia Die Hard' Star
Published: 17 Feb 2023, 02:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented