മിത നായികയായെത്തുന്ന ' ബൗ വൗ 'എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. എസ് നാഥ് ഫിലിംസ്, നമിത ഫിലിം ഫാക്ടറി എന്നീ ബാനറുകളില്‍ സുഭാഷ് എസ് നാഥ്, നമിത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആര്‍.എല്‍ രവിയും മാത്യു സക്കറിയയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നു.

അഞ്ചു ഭാഷകളിലായി ഫെബ്രുവരിയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന സിനിമ സെന്‍സറിങ് ഘട്ടത്തിലാണ്. ഇപ്പോള്‍ സിംഹള ഭാഷയിലേക്ക് മൊഴിമാറ്റം നടക്കുന്നു. ശ്രീലങ്ക മലേഷ്യ സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം കഴിഞ്ഞു. തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസിനെത്തും.  

ഒരു ബ്ലോഗറുടെ വേഷത്തില്‍ നമിത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.എസ് ക്യഷ്ണ  നിര്‍വ്വഹിക്കുന്നു. മുരുകന്‍ മന്ദിരത്തിന്റെ വരികള്‍ക്ക് റെജി മോന്‍ സംഗീതം പകരുന്നു. എഡിറ്റര്‍-അനന്തു എസ് വിജയന്‍, കല-അനില്‍ കുമ്പഴ, ആക്ക്ഷന്‍-ഫയര്‍ കാര്‍ത്തിക്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights: Bow wow Namitha Making Video, Behind The scenes, Exclusive, S'Nath Film'S, Namita Film Factory, RL Ravi. Mathew Scaria