കൊച്ചി: മുംബൈ മാഹിം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പുകേസിലെ പ്രതിയെ കൊച്ചിയിൽ പിടികൂടി. കാഞ്ഞിരമറ്റം കുലയറ്റിക്കര സ്വദേശി സി.ആർ. ശ്രുതി (34) ആണ് പിടിയിലായത്. മുംബൈയിൽ ഇവർ ജോലി ചെയ്തിരുന്ന കമ്പനിയുടെ രണ്ടുകോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് കമ്പനി എം.ഡി.യുടെ പരാതിയിൽ മാഹിം പോലീസ് കേസെടുത്തത്.
മുംബൈ ഓഫീസിൽ ജോലി ചെയ്തിരുന്ന ശ്രുതി സഞ്ജയ് വലവാൽക്കറാണ് ഒന്നാം പ്രതി. ഇവരെ നേരത്തേ മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പുവിവരം പുറത്തുവന്നതിനെ തുടർന്ന് സി.ആർ. ശ്രുതി ഒളിവിൽ പോകുകയായിരുന്നു.
ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് മുംബൈ മാഹിം പോലീസ് കൊച്ചി സിറ്റി പോലീസിന്റെ സഹായം തേടി. എറണാകുളം സെൻട്രൽ എ.സി.പി. സിബി ടോമിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരവേ കാക്കനാട് നിലംപതിഞ്ഞമുകളിൽ ഇവർ ഒളിവിൽ കഴിയുന്നുണ്ടെന്ന് കണ്ടെത്തി.
പ്രതിയെ അവിടെ നിന്ന് മുംബൈ മാഹിം പോലീസ് കൊച്ചി പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. തുടർന്ന് മുംബൈ മാഹിം പോലീസ് പ്രതിയെ കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങി മുംബൈയ്ക്ക് കൊണ്ടുപോയി.
Content Highlights: A fraud case suspect, C.R. Shruti, was arrested in Kochi for allegedly embezzling around two crore rupees from a Mumbai-based company. Shruti, who was working at the Mumbai office, went into hiding after the fraud was discovered; the first accused, Sanjay Valavalkar, had already been arrested. Mumbai Mahim police, with the assistance of Kochi City Police, located and arrested Shruti in Kakkanad, and she was presented in court to obtain a transit warrant for transfer to Mumbai.
Published: 17 Oct 2026, 10:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented