ബോളിവുഡ് ചിത്രം 'ബോർഡർ 2'-ന് ഉത്തരേന്ത്യയിൽ വൻസ്വീകരണം. കൂട്ടത്തോടെ ആരാധകർ തിയേറ്ററുകളിലേക്കെത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. സണ്ണി ഡിയോളും വരുൺ ധവാനും പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രം വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്.

To advertise here,

കാറുകളിലും ട്രാക്ടറുകളിലുമായി യുവാക്കൾ കൂട്ടത്തോടെ ചിത്രം കാണാനെത്തുന്ന ദൃശ്യം ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ഉത്തർപ്രദേശിലെ നാജിയാബാദിൽനിന്നുള്ളതാണ് ദൃശ്യങ്ങൾ. തൃവർണ്ണ പതാകയും 'ബോർഡർ 2' പോസ്റ്ററുകളുമേന്തിയാണ് യുവാക്കൾ തിയേറ്ററുകളിലേക്കെത്തിയത്.

 

ജീപ്പിൽ ഇന്ത്യൻ പതാകയേന്തി ചിത്രം കാണാനെത്തുന്ന സ്ത്രീകളുടെ വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തിയേറ്ററിൽ ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളിക്കുന്ന ആരാധകരുടെ ദൃശ്യങ്ങളും വൈറലാണ്.

അനുരാഗ് സിങ് സംവിധാനംചെയ്യുന്ന ചിത്രം വാർ ഡ്രാമ ഗണത്തിൽപ്പെടുന്നതാണ്. ജെ.പി. ദത്ത സംവിധാനംചെയ്ത ചിത്രത്തിന്റെ രണ്ടാംഭാഗമാണിത്. 1971-ലെ ഇന്ത്യ- പാകിസ്താൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. ആദ്യദിവസം ചിത്രം 30 കോടി കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.