ചിത്രത്തിന്റെ പോസ്റ്റർ
ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഡെയിന്‍ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന "ബൂമറാംഗ്"ന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. യുവതാരം ആസിഫ് അലിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്.
മനു സുധാകരൻ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി മൂന്നിന് തിയേറ്ററുകളില്‍ എത്തും. എല്ലാത്തരം പ്രേക്ഷകർക്കും ആഘോഷമാക്കാൻ പറ്റിയ ഒരടിപൊളി സിനിമയാണിതെന്നുറപ്പു തരുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ചിത്രം ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കൃഷ്ണദാസ് പങ്കിയാണ്. വിഷ്ണു നാരായണൻ നമ്പൂതിരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അഖിൽ എ ആറാണ് എഡിറ്റിംഗ് നിർവ്വഹിച്ചത്. അജിത് പെരുമ്പാവൂരിന്റെ വരികൾക്ക് സുബീർ അലി ഖാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആന്റണി ഏലൂർ, കലാസംവിധാനം ബോബൻ കിഷോർ. മാർക്കറ്റിംഗ് 1000 ആരോസ്,ഡിജിറ്റൽ മാർക്കറ്റിങ്ങ് : സബിൻ ഫിലിപ്പ് എബ്രഹാം.
Content Highlights: Boomerang Movie, Malayalam Movie, Shine Tom Chacko, Trailer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..