കൊറോണ ബാധ സ്ഥിരീകരിച്ച ബോളിവുഡിലെ നിര്‍മാതാവ് കരീം മൊറാനിയുടെ രണ്ടാമത്തെ ഫലവും പോസിറ്റീവ്. ഏപ്രില്‍ 8 മുതല്‍ മുബൈയിലുള്ള നാനാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കരീം. 

To advertise here,

കരീം മൊറാനിയുടെ ഒപ്പം മക്കളായ ഷാസ, സോയ തുടങ്ങിയവര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ടെസ്റ്റുകളില്‍ മക്കളുടെ രണ്ടുപേരുടെയും ടെസ്റ്റ് ഫലങ്ങള്‍ നെഗറ്റീവ് ആയതിനാല്‍ രണ്ടുപേരെയും ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. 

ഏപ്രില്‍ 8-നായിരുന്നു കരീമിനും മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മൂവരേയും മുബൈയിലുള്ള നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷാസയ്ക്ക് ഒഴികെ മറ്റു രണ്ടുപേര്‍ക്കും രോഗലക്ഷ്ണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍ക്കുന്ന വിവരം.  

കരീം മൊറാനിക്ക് 60-ന് മുകളില്‍ പ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാ.വണ്‍, ചെന്നൈ എക്‌സ്പ്രസ് തുടങ്ങിയ ഹിറ്റ് ബോളിവുഡ് ചിത്രങ്ങളുടെ നിര്‍മാതാവ് കരീം മൊറാനി.

ontent Highlights: Bollywood producer Karim Morani tests positive for Covid 19 for the second time