
ബോളിവുഡിലെ യുവ കാസ്റ്റിങ് ഡയറക്ടര്‍ കൃഷ് കപൂര്‍ അന്തരിച്ചു. മസ്തിഷ്‌ക രക്തസ്രാവമാണ് മരണകാരണമെന്നാണ് ആശുപത്രി റിപ്പോര്‍ട്ടുകള്‍. കൃഷിന് 28 വയസായിരുന്നു.
നിരവധി ഹിറ്റ് സിനിമകളില്‍ കാസ്റ്റിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹേഷ് ഭട്ട് സംവിധാനം ചെയ്ത ജലേബി, അശു ത്രിഖയുടെ വീരെ കീ വെഡ്ഡിങ് തുടങ്ങിയവയാണ് കൃഷ് ഭാഗമായ ചില സിനിമകള്‍.
കൃഷ് ഒരു കാറപകടത്തില്‍ അന്തരിച്ചുവെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ സത്യം അതല്ലെന്നും കൃഷ് മുബൈയിലുള്ള സ്വവസതിയില്‍ വെച്ചാണ് മരണപ്പെട്ടതെന്ന് കൃഷിന്റെ അമ്മയുടെ സഹോദരന്‍ മാധ്യമങ്ങളെ അറിയിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് കൃഷ് തളര്‍ന്ന് വീഴുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയ് 31-നാണ് സംഭവം നടന്നത്.
കൃഷിന് അങ്ങനെ അസുഖങ്ങളൊന്നും ഉണ്ടായിരുന്നുതായി അറിവില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഭാര്യയുടെയും ഏഴു വയസുകാരന്‍ മകനുമൊത്ത് കൃഷ് മുബൈയിലെ മിറ റോഡിലുള്ള വീട്ടിലാണ് താമസിച്ചിരുന്നത്.
Content Highlights: Bollywood Casting Director Krish Kapur passes away at 28
Published: 04 Jun 2020, 10:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented