ഡൽഹിയിൽ ആറുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് നടി ഭൂമി പെഡ്നേക്കർ. ലൈംഗികാതിക്രമം നടത്തിയാലും രക്ഷപ്പെടാനാവുമെന്ന് ആളുകൾ കരുതുന്നതിലൂടെ സമൂഹം പരാജയപ്പെടുകയാണെന്ന് ഭൂമി പറഞ്ഞു. ബുധനാഴ്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഭൂമി ഇതേക്കുറിച്ച് പങ്കുവെച്ചത്.
പ്രായപൂർത്തിയാവാത്ത മൂന്നുകുട്ടികളാണ് ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പത്തും പതിമൂന്നും പതിന്നാലും വയസ്സ് പ്രായമുള്ള കുട്ടികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തെങ്കിലും മൂന്നാമത്തെ കുടുംബത്തെ കണ്ടെത്താനായില്ല.
എന്താണ് ഇവിടെ നടക്കുന്നതെന്നും ലൈംഗികാതിക്രമങ്ങൾ ചെയ്ത് രക്ഷപ്പെടാമെന്ന് കരുതുന്ന ഈ രാക്ഷസന്മാരിൽ ഭയംനിറയ്ക്കാൻ കഴിയാത്തതിനാൽ നാം പരാജയപ്പെട്ടിരിക്കുന്നുവെന്നും ഭൂമി കുറിച്ചു. തെരുവുനായ്ക്കളുടെ പ്രശ്നങ്ങൾ ഭീഷണിയായും സെൻസേഷണലൈസ് ചെയ്തും പുറത്തുവരുമ്പോൾ ഏറ്റവും കഠിനമായ യാഥാർഥ്യം എന്നത് ആറുവയസ്സുകാരിപോലും രാജ്യത്ത് സുരക്ഷിതയല്ല എന്നതാണെന്നും സത്യത്തിൽ ഒരുകുട്ടിയും സുരക്ഷിതയല്ല എന്നും കാരണം ഈ കേസിൽ വേട്ടക്കാർ തന്നെയാണ് ഇരകളുമെന്നും ഭൂമി പറയുന്നു.
പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ഇത്തരം ഹീനമായ പ്രവർത്തി ചെയ്യുന്നതുകാണുമ്പോൾ തന്റെ ഹൃദയം തകരുന്നുവെന്നും ഭൂമി കുറിച്ചു.

ജനുവരി പതിനെട്ടിന് ഏഴുമണിയോടെയാണ് ആറുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായത്. രക്തസ്രാവത്തോടെ വീട്ടിലെത്തിയ കുട്ടി ആദ്യം താൻ വഴിയിൽവച്ച് വീണുവെന്നാണ് പറഞ്ഞത്. മകൾക്ക് മിഠായി വാങ്ങിക്കൊടുത്തതിനുശേഷം വീട്ടിലേക്കുള്ള വഴിയുടെ തുടക്കത്തിൽ അച്ഛൻ കൊണ്ടുവിട്ടുപോയതായിരുന്നു. അവിടെവച്ച് പെൺകുട്ടിക്ക് ചൗമീൻ വാങ്ങിക്കൊടുക്കാമെന്നുപറഞ്ഞ് കുട്ടികൾ പെൺകുട്ടിയെ വിളിച്ചു. ശേഷം ആളൊഴിഞ്ഞ കെട്ടിടത്തിനരികിലെത്തിച്ച് അതിക്രമത്തിനിരയാക്കുകയായിരുന്നു. ബജൻപുര പോലീസിനു കീഴിലാണ് അന്വേഷണം നടക്കുന്നത്.
Content Highlights: Actress Bhumi Pednekar condemns a horrific gang-rape of a 6-year-old girl in Delhi, highlighting society`s failure to protect children.
Published: 29 Jan 2026, 02:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented