ഇരുട്ട് നിറഞ്ഞ വഴിയിൽ ടോർച്ച് തെളിച്ച് നിൽക്കുന്ന ദിലീഷ് പോത്തന്റെ ചിത്രവുമായി 'ഭൗമ' പുതിയ പോസ്റ്റർ പുറത്ത്. 'കുമ്പളങ്ങി നൈറ്റ്സ്' മുതൽ 'ബെത്ലഹേം കുടുംബ യൂണിറ്റ്' വരെ ഒട്ടേറെ സൂപ്പർഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച ഭാവന സ്റ്റുഡിയോസാണ് ഡിസ്ട്രിബ്യൂഷൻ വിഭാഗമായ ഭാവന റിലീസിലൂടെ ചിത്രത്തിൻന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത്. അടുത്തിടെ ചിത്രത്തിലേതായി എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.
നടന്മാരായ വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളായി എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ചിത്രം തിയേറ്ററിലെത്തും. രേവതി ശർമ, അതിഥി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ്. ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.
ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതനായ റെജിൻ എസ്. ബാബുവാണ്. ഛായാഗ്രഹണം ശരൺ വേലായുധൻ, എഡിറ്റിൃങ് സൂരജ് ഇ.എസ്.
സംഗീതം: ക്രിസ്റ്റോ സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡാനിഷ് കെ.എ, പ്രൊഡക്ഷൻ കൺട്രോളർ: ജോബ് ജോർജ്, പ്രൊഡക്ഷൻ ഡിസൈനർ: അപ്പുണ്ണി സജൻ, കഥ: ഡോണി കടമ്മനിട്ട, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, ഫൈനൽ മിക്സ്: എം.ആർ. രാജാകൃഷ്ണൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യും: ഗോപിക ഉണ്ണികൃഷ്ണൻ, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അബ്രു സൈമൺ, സ്റ്റണ്ട്: കലൈ കിങ്സൺ, ആർട്ട് ഡയറക്ടർ: സിബിൻ വർഗ്ഗീസ്, സ്റ്റിൽസ്: ജിതിൻ എസ്. ബാബു, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്, പി.ആർ.ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
Content Highlights: A new poster featuring actor-director Dileesh Pothan with a torch has been released for the movie 'Bhauma'. Bhavana Release, the distribution wing of Bhavana Studios, will handle the theatrical release of the film in Kerala. Directed by debutant Rejin S. Babu and produced by Basam Kadiyar under the banner of Artus Films. The multi-starrer features Vineeth, Dileesh Pothan, Sagar Surya, Revathi Sharma, Aditi Balan, Madhupal, Lena, and Vijay Babu. The pan-Indian movie will release in theaters across Malayalam, Tamil, Telugu, Hindi, and Kannada languages.
Published: 17 Oct 2026, 09:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented