ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'ഡിസ്‌കോ'യിലെ ആദ്യഗാനം പുറത്തിറങ്ങി. 'ഇതിന്നോ ആദാമേ...' എന്നാരംഭിക്കുന്ന, മണികണ്ഠൻ അയ്യപ്പ ഈണം പകർന്ന ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത് സുഹൈൽ കോയയും ലെമയും ചേർന്നാണ്. ഒരേസമയം മാർഗംകളിപ്പാട്ടിന്റെ താളവും റാപ്പിന്റെ ബീറ്റുമുള്ള ഡാൻസ് നമ്പറായാണ് ഗാനം മണികണ്ഠൻ അയ്യപ്പ ഒരുക്കിയിരിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ഹിംന ഹിളാരി, ഹിനിത ഹിളാരി, നൗഷാദ് തൃശ്ശൂർ, മണികണ്ഠൻ അയ്യപ്പ, റോക്കി ഫുവോക്കോ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ മിക്‌സിങ്ങും മാസ്റ്ററിങ്ങും അബിൻ പോൾ നിർവഹിച്ചിരിക്കുന്നു.

To advertise here,

ഉല്ലാസ് ചെമ്പന്റെ സഹോദരനും നടനും രചയിതാവുമായ ചെമ്പൻ വിനോദ് തിരക്കഥ രചിച്ച ചിത്രം നിർമിക്കുന്നത് ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ചെമ്പൻ തന്നെയാണ്. 'അങ്കമാലി ഡയറീസി'ന് ശേഷം ചെമ്പൻ വിനോദ് ജോസ് എഴുതുന്ന സിനിമയിൽ ആന്റണി വർഗീസ് പെപ്പെ പ്രധാനവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ചെമ്പൻ വിനോദ് ജോസ്, ദേവ് മോഹൻ, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഗായത്രി സുരേഷ്, ഫെമിന ജോർജ്, കല്യാണി അനിൽ, മീര വാസുദേവൻ, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: അർമോ, സംഗീതം: മണികണ്ഠൻ അയ്യപ്പ, എഡിറ്റർ: രോഹിത് വി.എസ് വാരിയത്ത്, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, ആക്ഷൻ: കലൈ കിങ്‌സൺ, കോസ്റ്റ്യൂംസ്: മെൽവി ജെ, കളറിസ്റ്റ്: അശ്വത് സ്വാമിനാഥൻ, സൗണ്ട് ഡിസൈനർ: ആർ. കണ്ണദാസൻ, സൗണ്ട് മിക്‌സ്: കണ്ണൻ ഗണപത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ്: മനീഷ് ഭാർഗവൻ, വി.എഫ്.എക്‌സ്: ഐഡന്റ് വിഎഫ് എക്‌സ് ലാബ്‌സ്, സ്റ്റിൽസ്: ബോയ്ക്, ഡിസൈൻസ്: കൃഷ്ണപ്രസാദ്, മാർക്കറ്റിങ് ആൻഡ് വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ: ഹെയിൻസ്.