
ഭാവനയെ നായികയാക്കി റിയാസ് മാരാത്ത് സംവിധാനംചെയ്ത ചിത്രം 'അനോമി'യെ പ്രശംസിച്ച് അഭിഭാഷക ടി.ബി. മിനി. സംവിധായകനേയും നായികയേയും പ്രധാനവേഷത്തിലെത്തിയ നടൻ റഹ്‌മാനേയും അവർ പേരെടുത്ത് പ്രശംസിച്ചു. ചിത്രത്തിന്റെ രണ്ടാംപകുതി ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടത്. ഭാവനയുടെ തിരിച്ചുവരവിൽ തന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച 'അനോമി' പ്രദർശനത്തിനെത്തി. നവാഗതനായ റിയാസ് മാരാത്ത് ആണ് 'അനോമി' തിരക്കഥയെഴുതി സംവിധാനംചെയ്തത്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
ടി.ബി. മിനിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:
ഭാവനയുടെ സിനിമ കാണണം എന്നു കരുതിയാണ് റിലീസ് തിയ്യതി തന്നെ സിനിമ അനോമി പോയി കണ്ടത്. പക്ഷെ സംവിധായകന് തിരക്കഥാകൃത്തിന് ബിഗ് സല്യൂട്ട്. സയൻസ് കുറേ നാളായി പറയുന്ന ഒരു വിഷയമാണ് മരണശേഷം തലച്ചോറിന്റെ ഒരു പ്രവർത്തനം. രണ്ടാം പകുതി ഞാൻ ശ്വാസമടക്കി പിടിച്ചു തന്നെയാണ് കണ്ടത്. ക്ലൈമാക്‌സ് ശരിക്കും വ്യത്യസ്തമായിരുന്നു. റഹ്‌മാനും ഭാവനയും മറ്റ് അഭിനേതാക്കളും പോലീസുകാരായി അഭിനയിച്ച ചെറിയ റോളിലുള്ളവരും നല്ല അഭിനയം. പുതിയ സംവിധായകനായിട്ടും നന്നായി ചെയ്തു. ഭാവനയുടെ ഈ തിരിച്ചുവരവിൽ എന്റെ സന്തോഷം പറഞ്ഞറിയിക്കുവാൻ കഴിയില്ല.
Content Highlights: Advocate TB Mini celebrates Bhavana`s powerful comeback in the film `Anomie`. She commends director Riyas Marath, actor Rahman, and the gripping second half
Published: 07 Feb 2026, 12:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented