'അനോമി'യിലെ കഥാപാത്രം ജീവിതകാലം മുഴുവൻ തനിക്കൊപ്പമുണ്ടായിരിക്കുമെന്ന് അവർ പറഞ്ഞു.

നവാഗതനായ റിയാസ് മാരാത്ത് സംവിധാനം ചെയ്ത് ഭാവന കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് അനോമി. സാറ എന്ന ഫോറൻസിക് അനലിസ്റ്റിനെയാണ് ഭാവന അവതരിപ്പിച്ചത്. ഈ കഥാപാത്രത്തെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി. 'അനോമി'യിലെ കഥാപാത്രം ജീവിതകാലം മുഴുവൻ തനിക്കൊപ്പമുണ്ടായിരിക്കുമെന്ന് അവർ പറഞ്ഞു.
സാറയായുള്ള തന്റെ യാത്ര ആനന്ദകരമായിരുന്നെന്നാണ് ലൊക്കേഷൻ ചിത്രങ്ങൾക്കൊപ്പം ഭാവന കുറിച്ചത്. "എന്റെ പ്രിയപ്പെട്ട സാറ. നീ ബുദ്ധിയുള്ളവളാണ്, ശ്രദ്ധാലുവാണ് ! പ്രതിരോധശേഷിയുള്ളവളും ശാന്തയുമാണ്. നിന്നോടൊപ്പമുള്ള എന്റെ യാത്ര ഏറെ ആനന്ദം നിറഞ്ഞതായിരുന്നു. നിന്റെ ഒരു ഭാഗം ജീവിതകാലം മുഴുവൻ എന്നോടൊപ്പമുണ്ടാകും! നീ ജീവിതത്തിൽ വീണ്ടും സമാധാനവും പ്രതീക്ഷയും കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു! നന്ദി! എല്ലാത്തിനും നന്ദി.’’–ഭാവന കുറിച്ചു.
റഹ്മാനാണ് 'അനോമി'യിൽ നായകനായെത്തിയത്. ഷെബിൻ ബെൻസൺ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, അർജുൻ ലാൽ, ദൃശ്യ രഘുനാഥ്, സുമിത് നവൽ തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിക്കുന്ന 'സൗണ്ട് പാർട്ടിക്കിൾസ്' എന്ന അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച ആദ്യ ഇന്ത്യൻ സിനിമ കൂടിയായിരുന്നു അനോമി.
'മരണത്തിന്റെ സമവാക്യം' (The Equation of Death) എന്ന വിചിത്രവും കൗതുകകരവുമായ പ്രമേയവുമായി എത്തിയ അനോമി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മരണത്തിന് തൊട്ടുപിന്നാലെ സംഭവിക്കുന്ന നിഗൂഢതകളെ ശാസ്ത്രീയമായും വൈകാരികമായും സമീപിക്കുന്ന ചിത്രത്തിന്റെ മേക്കിങ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിച്ച ചിത്രം നിർമിച്ചത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നായിക ഭാവനയും നിർമ്മാണ പങ്കാളിയാണ്.
Content Highlights: Actress Bhavana shares an emotional note about her character Sara in the film `Anomie`. Discover the impact of this forensic analyst role.
Published: 21 Feb 2026, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented