ഭാവന നായികയായ 'അനോമി' എന്ന ചിത്രത്തിന്റെ പ്രദർശനത്തിന് കഴിഞ്ഞദിവസം മഞ്ജു വാര്യർ എത്തിയ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. വെള്ള പ്രിന്റഡ് ടീ- ഷർട്ടും ജീൻസും കൂളിങ് ഗ്ലാസുമായാണ് താരം തിയേറ്ററിൽ ചിത്രം കാണാനെത്തിയത്. താരത്തിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ വൈറലായത് പക്ഷേ, ചില ആരാധകർ അവയിൽ അസ്വഭാവികത കണ്ടെത്തിയതോടെയാണ്.

To advertise here,

മഞ്ജുവിന്റെ കഴുത്തിലെ ഒരു മഞ്ഞ സ്റ്റിക്കറാണ് ആരാധകരുടെ കണ്ണിലുടക്കിയത്. താരത്തിന് എന്തെങ്കിലും ആരോഗ്യപ്രശ്‌നമുണ്ടോയെന്നായി ഉടൻ ചോദ്യം. താരം എന്തെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയ ആയിരുന്നോ എന്നുവരെയായി ചോദ്യങ്ങൾ. എന്നാൽ, ഇതിന് മറുപടിയുമായി മറ്റ് ആരാധകരും രംഗത്തെത്തി.

മഞ്ജുവിന്റെ കഴുത്തിലെ സ്റ്റിക്കർ 'മോഷൻ സിക്‌നെസ് പാച്ച്' ആണെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. യാത്രയ്ക്കിടെ അനുഭവപ്പെടുന്ന തലകറക്കം, ഛർദ്ദി, അസ്വസ്ഥതകൾ എന്നിവ ഒഴിവാക്കാനാണ് ശരീരത്തിൽ മോഷൻ സിക്‌നെസ്സ് പാച്ചുകൾ ഉപയോഗിക്കുന്നത്. സാധാരണയായി ചെവിയുടെ പുറകിലോ കഴുത്തിലോ ആണ് ഇവ ഒട്ടിക്കുക. അതിൽ അടങ്ങിയിരിക്കുന്ന മരുന്ന് ചർമ്മത്തിലൂടെ ശരീരത്തിലേക്ക് മെല്ലെ ഇറങ്ങിച്ചെല്ലുകയും ആന്തരിക കർണ്ണത്തിലെ ബാലൻസ് ക്രമീകരിച്ച് തലകറക്കം വരാതെനോക്കുകയും ചെയ്യുന്നു. വിമാന- കപ്പൽ- ബസ് യാത്രകൾക്ക് മുമ്പാണ് പലപ്പോഴും ഇത് ഉപയോഗിക്കാറുള്ളത്.