ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'ഫാലിമി'യുടെ ട്രെയിലർ പുറത്തിറങ്ങി. സൂപ്പർഹിറ്റ് ചിത്രം 'ജയ ജയ ജയ ജയ ഹേ'ക്ക് ശേഷം ചിയേഴ്‌സ് എന്റർടെയിൻമെന്റ്സും സൂപ്പർ ഡ്യൂപ്പർ സിനിമയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. നവാഗതനായ നിർമ്മൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്ന ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫും ചിയേഴ്‌സ് എന്റർടെയിൻമെന്റ്സും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഫാലിമി'. പേര് സൂചിപ്പിക്കും പോലെയൊരു ഫാമിലി എന്റെർടെയിനറാണ് ചിത്രമെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്.
ജഗദീഷും മഞ്ജു പിള്ളയും ചിത്രത്തിൽ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുവനന്തപുരത്ത് നിന്നൊരു കുടുംബം വാരണാസിയിലേക്ക് നടത്തുന്ന ഒരു യാത്രയും അതിനിടയിൽ നടക്കുന്ന രസകരവും ഹൃദ്യവുമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ജഗദീഷും ബേസിലും അച്ഛനും മകനുമായാണ് ചിത്രത്തിലെത്തുന്നത്.
സന്ദീപ് പ്രദീപ്, മീനാരാജ്, ജോമോൻ ജ്യോതിർ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവർ ഫാലിമിയിൽ മറ്റു വേഷങ്ങളിൽ എത്തുന്നു. കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ചിത്രം നവംബർ 17-ന് തിയേറ്ററുകളിൽ എത്തും.
സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഡി.ഒ.പി - ബബ്ലു അജു, സംഗീത സംവിധാനം - വിഷ്ണു വിജയ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ. ജോൺ പി എബ്രഹാം, റംഷി അഹമ്മദ്, ആദർശ് നാരായൺ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‍സ്. എഡിറ്റർ - നിധിൻ രാജ് ആരോൾ, മേക്കപ്പ് - സുധി സുരേന്ദ്രൻ, ആർട്ട് ഡയറക്ടർ - സുനിൽ കുമാരൻ, കോസ്റ്റ്യൂ ഡിസൈനെർ -വിശാഖ് സനൽകുമാർ. സൗണ്ട് ഡിസൈൻ -ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ് -വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -അനൂപ് രാജ്, ത്രിൽസ് - പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് -അമൽ സി സാധർ, ടൈറ്റിൽ -ശ്യാം സി ഷാജി, ഡിസൈൻ -യെല്ലോ ടൂത്ത്. വാർത്താ പ്രചരണം -വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: basil joseph jagadeesh in falimy movie trailer released
Published: 08 Nov 2023, 05:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented