രുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയിലുൾപ്പെടെ മികച്ച സ്വീകരണം ലഭിച്ച ചിത്രങ്ങളിൽ ഒന്നാണ് ഡോൺ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി'. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഈയവസരത്തിൽ  ചിത്രത്തെക്കുറിച്ച് സംവിധായകൻ ഡോൺ പാലത്തറ സംസാരിക്കുന്നു.

To advertise here,

കൃത്യമായ പ്ലാനിങ് കാര്യങ്ങൾ എളുപ്പമാക്കി 

സിനിമയുടെ തിരക്കഥയും ട്രീറ്റ്മെന്റും ഇടകലർന്ന് നിൽക്കുന്ന ഒന്നാണ്. എന്നെ സംബന്ധിച്ച് ഇവരണ്ടും ഒരേസമയം ഉരുതിരിഞ്ഞു വരികയാണ്. സിനിമയുടെ ആലോചനകൾ നടക്കുന്ന സമയത്ത് നടക്കുന്ന സമയത്ത് വിഷ്വലിയാണ് കാണാൻ ആഗ്രഹിക്കുന്നത്. അതിനനുസരിച്ചാണ് ഡെവലപ്പ് ചെയ്യുന്നത്. സ്റ്റാറ്റിക് ഷോട്ടുകൾ ഈ സിനിമയ്ക്ക് ചേർന്നതാണെന്ന് തുടക്കസമയത്ത് തന്നെ മനസ്സിലുണ്ടായിരുന്നു. തിരക്കഥ എഴുതുന്ന സമയത്തും ഛായാഗ്രാഹകനുമായും തരങ്ങളുമായും ചർച്ചകൾ ചെയ്യുമ്പോഴും ഈ ആശയം പങ്കുവെച്ചിരുന്നു. കൃത്യമായി പ്ലാൻ ചെയ്തിരുന്നതിനാൽ ഷൂട്ടിങ് ഒക്കെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിച്ചു.

കണ്ടുപരിചയിച്ച കഥാപാത്രങ്ങൾ, മാതൃകകൾ ധാരാളം 

ചിത്രത്തിൽ വന്നുപോകുന്ന കഥാപാത്രങ്ങൾ ഒക്കെയും കണ്ടുപരിചയമുള്ളതോ അറിയാവുന്നതോ ആയ ആളുകളെ മുൻനിർത്തി എഴുതിയതാണ്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതിൽ മാതൃകകൾ ഉണ്ടായിരുന്നു. അവരെന്തായിരിക്കും ചിന്തിക്കുക, അവരുടെ പ്രശ്നങ്ങൾ എന്താണ് തുടങ്ങിയ കാര്യങ്ങളൊക്കെ ചിന്തിക്കുമായിരുന്നു. സാമ്പത്തികം ഉൾപ്പെടെ എല്ലാ കാര്യത്തിലും സ്വാതന്ത്ര്യത്തോടെ പൂർത്തിയാക്കിയ ചിത്രമാണിത്.

വിനയ് എന്ന നടന്റെ റേഞ്ച് പണ്ടേ മനസിലാക്കി 

പണ്ടുമുതലേ വിനയ് ഫോർട്ടിന്റെ സിനിമകൾ കാണാറുണ്ട്. പണ്ട് 'കർമ കാർട്ടൽ' പോലത്തെ ഇൻഡിപെൻഡൻസ് ചിത്രങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. അന്നേ വിനയ്ക്ക് ഇത്തരം ചിത്രങ്ങളോട് പ്രത്യേക അഭിരുചി ഉണ്ടെന്ന് തോന്നിയിരുന്നു. വിനയ് എന്ന നടന്റെ റേഞ്ച് മനസ്സിലാവുകയും ചെയ്തിരുന്നു. ഇതെല്ലാം വെച്ച് അദ്ദേഹവുമായി വർക്ക് ചെയ്യണമെന്ന് കരുതിയിരുന്നു, അടുത്ത് ബന്ധം സൂക്ഷിച്ചിരുന്നു. 'ഫാമിലി'യുടെ തിരക്കഥ വന്നപ്പോൾ ആദ്യം തന്നെ വിനയ് ഫോർട്ടിനെ ബന്ധപ്പെടുകയായിരുന്നു.

പറയാനുള്ളതെല്ലാം സിനിമയിലൂടെ കാണിച്ചിട്ടുണ്ട് 

മതമെന്ന് പറയുന്നത് അടുത്ത കാലം വരെ, ഏകദേശം പത്ത് കൊല്ലം മുൻപുവരെ എന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിരുന്ന ഒന്നാണ്. ഇപ്പോഴും അതിന്റെ അവശേഷിപ്പുകൾ പലയിടത്തും ഉണ്ടാകാറുണ്ട്.എനിക്ക് പറയാനുള്ളതെല്ലാം സിനിമയിലൂടെ കാണിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും കാണും. സിനിമ ചെയ്യുമ്പോൾ നമ്മൾ ഇത് കാണുകയാണെങ്കിൽ എങ്ങനെയുണ്ടാകും എന്ന ധാരണയിലാണ് ഒരുക്കുന്നത്. ബാക്കിയുള്ളവർക്കും അങ്ങനെ തന്നെ തോന്നുമെന്ന പ്രതീക്ഷയിലാണ് സിനിമ ചെയ്യുന്നത്.