
മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ- ദി ബോയ്' എന്ന സിനിമയുടെ ആദ്യ ഗാനമായ 'താക്കോൽ' പുറത്തിറങ്ങി. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. അൻവർ അലി രചിച്ച ഗാനം പാടിയിരിക്കുന്നത് നിള രാജ്. പ്രമുഖ താരങ്ങൾ അണിനിരക്കുന്ന 'ബാലൻ' മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ജൂൺ 19-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
ആവേശം സിനിമയുടെ സംവിധായകൻ ജിത്തു മാധവൻ ആണ് തിരക്കഥയെഴുതിയിരിക്കുന്നത്. പുതുമുഖം ഫർസാന പാലത്തിങ്കലാണ് നായിക. ആദിശേഷൻ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ.ഡി, ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്ലർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
അജയ് ദേവ്ഗൺ, സൂര്യ, നാഗ ചൈതന്യ, രാജ് ബി. ഷെട്ടി എന്നിവരാണ് ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ട്രെയ്ലർ പതിപ്പുകൾ റിലീസ് ചെയ്തത്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രവും മികച്ച അഭിപ്രായം നേടിയെടുത്തിട്ടുണ്ട്. സസ്‌പെൻസും ത്രില്ലും നിറഞ്ഞ ട്രെയ്ലർ ഒരു ഗംഭീര അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക എന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്.
സംവിധായകൻ ചിദംബരവും തിരക്കഥാകൃത്ത് ജിത്തു മാധവനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബാലൻ ദ ബോയ്'ക്കുണ്ട്. രണ്ട് പ്രതിഭകളുടെയും കൂട്ടുകെട്ട് സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് ഇപ്പോൾ നൽകുന്നത്. കെ.വി.എൻ. പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: ഷൈജു ഖാലിദ്, സംഗീതം: സുഷിൻ ശ്യാം, എഡിറ്റർ: വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി, കാസ്റ്റിങ് ഡയറക്ടർ/ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗണപതി, വസ്ത്രാലങ്കാരം: സപ്‌ന കാജാ റാവുത്തർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ: ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി: ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസോസിയേറ്റ് പ്രൊഡ്യൂസേഴ്സ്: സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: ബിനു ബാലൻ, എസ്.കെ. ശ്രീരാഗ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ: രോഹിത് കെ. സുരേഷ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്‌സ്, പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: The first lyrical song 'Thakkol' from the upcoming pan-Indian movie 'Balan - The Boy' has been officially released. Composed by trendsetter Sushin Shyam and written by Anwar Ali, the track has been beautifully sung by Nila Raj. Directed by 'Manjummel Boys' fame Chidambaram, the film features a powerhouse script written by 'Aavesham' director Jithu Madhavan. The multi-linguistic trailer was launched globally by superstars Ajay Devgn, Suriya, Naga Chaitanya, and Raj B. Shetty. Produced by KVN Productions and Thespian Films, this highly anticipated thriller is set to hit theaters worldwide on June 19 across five language
Published: 12 Jun 2026, 08:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented