പൈസ ഇല്ലാത്തതുകൊണ്ട് ഒത്തിരി കളിയാക്കിയിട്ടുണ്ട്, ഇപ്പോൾ സന്തോഷമാണ് – ആദിശേഷൻ
‘ഫർസു ആന്റിയുമായി ഒരു ഫോട്ടോഷൂട്ട് ആണ് ആദ്യം പ്ലാൻ ചെയ്തത്, അതിൽ ആന്റിക്ക് ഉമ്മ കൊടുക്കാൻ പറഞ്ഞപ്പോൾ ഞാൻ ചെയ്തില്ല, നാണമായിരുന്നു...’,പറയുമ്പോഴും കുഞ്ഞ് ആദിശേഷന്റെ മുഖത്ത് അതേ നാണം ബാക്കിയാണ്. ബാലൻ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഉള്ളിൽ കയറിപ്പറ്റിക്കഴിഞ്ഞു ഈ കുഞ്ഞ് ബാലൻ.
‘ഞാൻ ചെറുപ്പത്തിൽ അഭിനയിച്ച സുഗന്ധി എന്ന ഷോർട് ഫിലിമും റീലുകളും കണ്ടാണ് ഗണു ചേട്ടൻ (ഗണപതി) ബാലനിലേക്ക് തിരഞ്ഞെടുത്തത്. സെറ്റിലെത്തിയപ്പോൾ തന്നെ എല്ലാവരുമായി കൂട്ടായി. പടത്തിലെ ഡോളി ആന്റി അതേ സ്വഭാവം തന്നെയാണ് നേരിട്ടും. ഞങ്ങളിങ്ങനെ വഴക്കൊക്കെ ഉണ്ടാക്കും. അതുപോലെ വലിയ ബാലനായി അഭിനയിച്ച സിനാൻ ചേട്ടനില്ലേ ആ ചേട്ടന്റെ അഭിനയം എന്റെ നെഞ്ചിൽ കൊണ്ടു, എന്നെ കരയിച്ചു..’,ആദിശേഷൻ പറയുന്നു.
തനിക്കേറെ ഇഷ്ടപ്പെട്ട നടനാണ് ടൊവിനോയെന്നും ഇനി മോഹൻലാലിന്റെയും മമ്മൂട്ടിയുടെയുംം കൂടെ അഭിനയിക്കണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്നും പറയുന്നു ആദിശേഷൻ. ബാലന് ശേഷം സ്വന്തം സ്കൂളിൽ അതിഥിയായി പോയ സന്തോഷവും ആദിശേഷൻ പങ്കുവയ്ക്കുന്നുണ്ട്. അതോടൊപ്പം ഒരു കുഞ്ഞ് സങ്കടവും ആദിശേഷന് പറയാനുണ്ട്. സ്വന്തമായി വീടില്ല, ഉണ്ടായിരുന്ന വീട്ടിൽ വെള്ളം കയറി ഇപ്പോൾ വാടകയ്ക്കാണ് താമസം. പൈസ ഇല്ലാത്തതിന്റെ പേരിൽ ധാരാളം കളിയാക്കലുകൾ കേട്ടിട്ടുണ്ടെന്നും ഇഷ്ടമുള്ളത് വാങ്ങിക്കാനൊന്നും പറ്റിയിട്ടില്ലെന്നും ഇപ്പോൾ പക്ഷേ നല്ല സന്തോഷമുണ്ടെന്നും ആദിശേഷൻ പറയുന്നു.
Content Highlights: Adhisheshan's breakthrough role in the movie Balan. Insights into his on-set experiences and bond with co-stars. His aspirations to work with legends like Mohanlal and Mammootty. Personal challenges, including financial struggles and housing issues. The emotional impact of his newfound fame and school reception.
Published: 05 Jul 2026, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented