മൂന്ന് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമായ ബൈജു എഴുപുന്ന വീണ്ടും സംവിധായകനാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

നിഗൂഢതയും ഭീതിയും നിറഞ്ഞ ഹൈറേഞ്ച് കാഴ്ചകളുമായി എത്തുന്ന കൂടോത്രം എന്ന സിനിമയുടെ ട്രെയിലർ മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറി. കൊച്ചി ലുലു മാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുറത്തിറങ്ങിയ ട്രെയിലർ, ഭീതിയും നിഗൂഢതയും ഹാസ്യവും ഒരേപോലെ കോർത്തിണക്കിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഇടുക്കിയിലെ വെള്ളിമല എന്ന മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന അസ്വാഭാവിക സംഭവങ്ങളെ പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രം ഒരു ഹൊറർ-മിസ്റ്ററി ഫാമിലി കോമഡി ത്രില്ലറാണെന്ന് ട്രെയിലർ ഉറപ്പുനൽകുന്നു.
ദൃശ്യഭംഗിയേറിയ ഫ്രെയിമുകളും ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതവുമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. വ്യത്യസ്തമായ ഹൊറർ ട്രീറ്റ്മെന്റും കഥാപ്രമേയത്തിലെ പുതുമയും ബൈജു എഴുപുന്നയുടെ വേറിട്ട പ്രകടനവുമാണ് സോഷ്യൽ മീഡിയയിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുന്ന ഘടകങ്ങൾ ചിത്രത്തിലുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ.
മൂന്ന് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമായ ബൈജു എഴുപുന്ന വീണ്ടും സംവിധായകനാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ‘വാവച്ചൻ’ എന്ന കർഷകനായാണ് അദ്ദേഹം എത്തുന്നത്. സാൻജോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ റെജിയാണ്.
സായ് കുമാർ, സലിം കുമാർ, ശ്രീനാഥ് മകാന്തി, അലൻസിയർ, ജോയ് മാത്യു, സുധി കോപ്പ, ഡിനോയ് പൗലോസ്, റേച്ചൽ, ദിയ തുടങ്ങി മലയാളത്തിലെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഈ മാസം 13-ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: Vellimala's Unseen Mysteries: "Koodothram" Trailer Unveils Intriguing Blend of Horror & Comedy
Published: 10 Feb 2026, 06:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented