മലയാളത്തിലെ ആദ്യമ്യൂസിക്കൽ ഹൊറർ- കോമഡി ചിത്രമായ 'കറക്കം' തിയേറ്ററുകളിൽ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. യുവാക്കളെ മാത്രമല്ല, കുടുംബപ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു ഫുൾ ഓൺ ഫാമിലി എന്റർടെയ്നറായാണ് ചിത്രം.
താരരാജാവ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിലൂടെ ലോഞ്ച് ചെയ്ത ടീസർ പുറത്തിറങ്ങിയ നിമിഷം മുതൽ തന്നെ ചിത്രത്തിന് വലിയ ശ്രദ്ധ ലഭിച്ചിരുന്നു. പാട്ടും ഡാൻസും ഡിസ്‌കോയും നിറഞ്ഞ എൺപതുകളുടെ റെട്രോ വൈബും ഇന്നത്തെ ന്യൂജനറേഷൻ ലോകവും തമ്മിൽ കൂട്ടിയിണക്കുന്ന അവതരണമാണ് 'കറക്കം' പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ഒരു കൂട്ടം യുവാക്കളും അശാന്തരായി കറങ്ങിനടക്കുന്ന റെട്രോ ആത്മാക്കളും തമ്മിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. എന്നാൽ സാധാരണ ഹൊറർ സിനിമകളിൽനിന്ന് വ്യത്യസ്തമായി, 'കറക്കം' പേടിപ്പിക്കുന്നതിലുപരി ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന ഒരു അനുഭവമാണ് ഒരുക്കുന്നത്. കുടുംബത്തോടെ ഒന്നിച്ച് ഇരുന്ന് ആസ്വദിക്കാവുന്ന തമാശകളും സംഗീതവും ഡാൻസും ചേർന്ന അവതരണമാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. വ്യത്യസ്തമായ ജോണറും, വർണ്ണാഭമായ ഫ്രെയിമുകളും, പാട്ടുകളും, ഫൺ നിറഞ്ഞ അവതരണവുമായി 'കറക്കം' എല്ലാ പ്രായക്കാർക്കും ഒരുമിച്ച് ആസ്വദിക്കാവുന്ന ഒരു മികച്ച തിയേറ്റർ അനുഭവമായി തുടരുകയാണ്.
Content Highlights: First Malayalam musical horror-comedy film, Blends 80s retro aesthetics with modern storytelling, Family-oriented entertainer focusing on humor over horror, Teaser launched by Mohanlal gained significant traction, Features high-energy songs, dance, and vibrant visuals
Published: 30 May 2026, 06:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented