ചിത്രം ജൂണ് 18-ന് റിലീസിന് എത്തും

മലയാളത്തിന്റെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം പ്രമുഖ സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വറും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം 'സീക്രട്ട് ഓഫ് കലിംഗ' ട്രെയ്‌ലർ പുറത്തിറങ്ങി. മിസ്റ്ററി- ഹൊറർ- കോമഡി സ്വഭാവത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളേജ് കാംപസിനെ ചുറ്റിപ്പറ്റിയാണ് കഥ. ഐറ ഫിലിംസിന്റെ ബാനറിൽ ബഷീർ വരന്തരപ്പിള്ളിയും സുൽത്താനും ചേർന്ന് നിർമിക്കുന്ന ചിത്രം ജൂൺ 18-ന് തിയേറ്ററുകളിലെത്തും.
ജിഷ്ണു എം. ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. മാളവിക മേനോൻ, ഉല്ലാസ് പന്തളം, മറീന മൈക്കിൾ, അൻവർ ഷെരീഫ്, ആദിർഷ, ഗൗരിനന്ദ, ലക്ഷ്മിനന്ദൻ തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ആശ്രിത് സന്തോഷ് ആണ് നിർവഹിക്കുന്നത്.
എഡിറ്റിങ്: അശ്വന്ത് രവീന്ദ്രൻ, ഗാനങ്ങൾ, പശ്ചാത്തലസംഗീതം: ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, ആർട്ട്: അഖിൽ റോയ്, പ്രൊഡക്ഷൻ കൺട്രോളർ: ജെ.പി. മണക്കാട്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോസ്റ്റ്യൂംസ്: ഖാലിദ് അബൂബക്കർ, സൗണ്ട് ഡിസൈൻ: സുബിൻ ജോസഫ്, മിക്‌സിങ്: ബിനൂപ് എസ്. ദേവൻ, അഡീഷണൽ സോങ്: ഗോകുൽ ശ്രീകണ്ഠൻ, എ.ഐ. സൂപ്പർവൈസർ: അഖിൽ പരപ്പനങ്ങാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അമിതാബ് പണിക്കർ, ആബേൽ കൗസ്തുഭം, ഡി.ഐ: സുജിത് സദാശിവൻ, ഡിജിറ്റൽ മാർക്കറ്റിങ്: ഒപ്ര, ഡിസൈൻസ്: ആദിൻ ഒല്ലൂർ, പി.ആർ.ഒ: പി. ശിവപ്രസാദ്.
Content Highlights: The official trailer for the upcoming Malayalam movie 'Secret of Kalinga', starring Dhyan Sreenivasan, Althaf Salim, and Riyaz Khan, has been officially released
Published: 13 Jun 2026, 08:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented