2015ൽ ബാഹുബലി - ദി ബിഗിനിങ് എന്ന ആദ്യ ഭാഗവും 2017 ൽ ബാഹുബലി 2 - ദി കൺക്ലൂഷനും ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരുന്നു.

ലോകമൊട്ടാകെയുള്ള തിയേറ്ററുകളിൽ വിസ്മയം സൃഷ്ടിച്ച എസ്.എസ് രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലി എന്ന ദൃശ്യവിസ്മയം വീണ്ടും തിയേറ്ററുകളിലേക്ക്. 2015ൽ ബാഹുബലി - ദി ബിഗിനിങ് എന്ന ആദ്യ ഭാഗവും 2017 ൽ ബാഹുബലി 2 - ദി കൺക്ലൂഷനും ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരുന്നു.
ബാഹുബലിയുടെ ആദ്യ ഭാഗം റിലീസ് ആയി പത്ത് വർഷം തികയുന്ന വേളയിൽ സിനിമാസ്നേഹികൾക്ക് ബാഹുബലിയെ വീണ്ടും വലിയ സ്ക്രീനിൽ കാണാനുള്ള അവസരം എത്തുന്നു. രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ബാഹുബലി സീരീസിനെ 'ബാഹുബലി -ദി എപ്പിക്ക്' എന്ന പേരിൽ ഒറ്റ സിനിമയായി 4K ദൃശ്യമികവിലാണ് റീ റിലീസ് ചെയ്യുന്നത്.
സെഞ്ച്വറി കൊച്ചുമോന്റെ സാരഥ്യത്തിലുള്ള കേരളത്തിലെ പ്രമുഖ നിർമ്മാണ - വിതരണ കമ്പനിയായ സെഞ്ചുറി ഫിലിംസാണ് 'ബാഹുബലി -ദി എപ്പിക്' കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ഒക്ടോബർ 31 നാണ് റിലീസ്.
3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള അസാധാരണ ദൃശ്യാനുഭവമായാണ് 'ബാഹുബലി ദി എപ്പിക്' പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നൂറിലധികം തിയേറ്ററുകളിലാണ് റീ റിലീസ് ചാർട്ട് ചെയ്യുന്നത്, കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ചില ഐമാക്സ് തിയേറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കും. മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻസ് - അക്ഷയ് പ്രകാശ്, അഖിൽ വിഷ്ണു വി എസ്.
Content Highlights: Witness the visual spectacle of Baahubali again! The epic saga, `Baahubali - The Epic`, is re-releasing in 4K on October 31st across 100+ theaters, including IMAX.
Published: 21 Oct 2025, 10:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented