അവതാർ 2 ഉൾപ്പെടെയുള്ള ഹോളിവുഡ് ചിത്രങ്ങളുടെ റിലീസ് നീട്ടിവെച്ചു. ലോകമാകെ കോവിഡ് 19 ദിനംപ്രതി വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അവതാർ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും സ്പെഷ്യൽ എഫക്ട്സ് പണികളും പൂർത്തിയായിട്ടില്ലെന്നും അടുത്ത വർഷമേ റിലീസ് ഉണ്ടാകൂവെന്നും നിർമ്മാതാവും സംവിധായകനുമായ ജെയിംസ് കാമറൂൺ ട്വിറ്ററിൽ കുറിച്ചു.
ന്യൂസിലാന്റിലെ ചിത്രീകരണം കോവിഡ് മൂലം നിർത്തിവെക്കണ്ടി വന്നിരുന്നു. 2021 ഡിസംബറിൽ അവതാർ 2 റിലീസ് ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാൽ കോവിഡ് 19ന്റെ വരവോടെ എല്ലാം താളം തെറ്റുകയായിരുന്നു. സിനിമയ്ക്കായി ലഭിച്ചുകൊണ്ടിരിക്കുന്ന ഡിസ്നി സ്റ്റുഡിയോസിന്റെയും അലൻ ഹോണിന്റെയും അലൻ ബെർഗ്മാന്റെയും പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ജെയിംസ് കാമറൂൺ പറയുന്നു.
2022 ഡിസംബർ 16നാണ് അവതാർ 2 റിലീസ് ചെയ്യുക. 2024 ഡിസംബർ 20ന് അവതാർ 3 പുറത്തിറങ്ങും. അവതാർ 4 2026 ഡിസംബർ 18നും അവതാർ 5 2028 ഡിസംബർ 22നും റിലീസ് ചെയ്യും.
Content Highlights :avatar sequels release postponed james cameroon explaination in twitter
Published: 24 Jul 2020, 05:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented