സിനിമാ രംഗത്തുനിന്ന് ഒട്ടേറെപ്പേർ ചടങ്ങിൽ പങ്കെടുത്തു.

നടി ആശാ ശരത്തിന്റെ മകൾ ഇളയമകൾ കീർത്തന ശരത്ത് വിവാഹിതയാവുന്നു. ഡോ. അഖിൽ മഹേഷ് ആണ് വരൻ. ഇരുവരുടേയും വിവാഹനിശ്ചയം കൊച്ചി കളമശ്ശേരിയിലെ ഓഡിറ്റോറിയത്തിൽ നടന്നു.
സിനിമാ രംഗത്തുനിന്ന് ഒട്ടേറെപ്പേർ ചടങ്ങിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, നടന്മാരായ ദിലീപ്, സിദ്ദിഖ്, ജയറാം, ലാൽ, വിനീത്, ദേവൻ, രൺജി പണിക്കർ, നിർമാതാവ് ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുളവർ അതിഥികളായി.
ആശാ ശരത്തിന്റെ രണ്ടാമത്തെ മകളാണ് കീർത്തന ശരത്ത്. കാനഡ വെസ്റ്റേൺ സർവകലാശാലയിൽനിന്ന് സിന്തറ്റിക് ബയോളജിയിൽ കീർത്തന ബിരുദം നേടി. ആദ്യമകളായ ഉത്തരയുടെ വിവാഹം 2023-ൽ കഴിഞ്ഞിരുന്നു.
ദൃശ്യം 3-യാണ് ആശ ശരത്തിന്റെ ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. തൊട്ടുമുമ്പ് ജയറാം നായകനായ ആശകൾ ആയിരം പുറത്തിറങ്ങിയിരുന്നു.
Content Highlights: Asha Sharath's younger daughter Keerthana Sharath engaged to Dr. Akhil Mahesh. Engagement ceremony held in Kalamassery, Kochi. Prominent stars including Suresh Gopi, Dileep, and Jayaram attended the event. Keerthana is a Synthetic Biology graduate from Canada Western University
Published: 01 Jun 2026, 02:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented