പ്രശസ്ത നടി ആശാ പരേഖിന് മഹാരാഷ്ട്ര സർക്കാരിന്റെ രാജ്കപൂർ സമഗ്രസംഭാവന പുരസ്കാരം. 21-ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

To advertise here,

2020-ലെ ദാദാ സാഹിബ് ഫാൽക്കേ പുരസ്കാര ജേത്രികൂടിയാണ് ആശാ പരേഖ്  ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമ​ഗ്ര സംഭാവനകൾക്കായിരുന്നു പുരസ്കാരം. 

അറുപതുകളിലേയും എഴുപതുകളിലേയും ഹിന്ദി സിനിമയിലെ മുൻനിര നായികമാരിലൊരാളാണ് ആശാ പരേഖ്. ഭറോസ, കട്ടി പതം​ഗ്, നന്ദൻ, ദോ ബദൻ, തീസരി മൻസിൽ, ചിരാ​ഗ് തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ. 

അറുപതുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടികൂടിയാണ് ആശാ പരേഖ്.  1992-ൽ രാജ്യം പത്മശ്രീ നൽകി ആശയെ ആദരിക്കുകയും ചെയ്തു.