ആക്ഷന്‍ ഹീറോ അരുണ്‍ വിജയുടെ പുതിയ തമിഴ് ചിത്രം 'രെട്ടതല' പ്രേക്ഷകരിലേക്ക്. ഗംഭീര ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന വിസ്മയതാരം അരുണ്‍ വിജയെ നായകനാക്കി ക്രിസ് തിരുകുമാരന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം'രെട്ട തല' ഈ മാസം 25 ന് തിയേറ്ററിലെത്തും. ലോകത്ത് എമ്പാടുമുള്ള തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
അടിമുടി ദുരൂഹതകള്‍ നിറഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അരുണ്‍ വിജയുടെ പതിവ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് രെട്ട തല എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. തമിഴിലെ യുവനടന്മാരില് ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് അരുണ്‍ വിജയ്. മലയാള പ്രേക്ഷകരും ഏറെ ആരാധിക്കുന്ന നടന് കൂടിയാണ് അരുണ്‍വിജയ്. യുവനടി സിദ്ധി ഇദ്നാനിയാണ് നായിക. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. ബോബി ബാലചന്ദ്രനാണ് നിര്‍മ്മിക്കുന്നത്.
സംവിധാനം: ക്രിസ് തിരുകുമാരൻ; ഡി.ഒ.പി.: ടിജോ ടോമി; എഡിറ്റർ: ആൻ്റണി; ആർട്ട്: അരുൺശങ്കർ ദുരൈ; ആക്ഷൻ: പി. സി. സ്റ്റണ്ട്സ്; പ്രൊഡക്ഷൻ കൺട്രോളർ: മണികണ്ഠൻ; കോ-ഡയറക്ടർ: വി. ജെ. നെൽസൺ; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ്. ആർ. ലോകനാഥൻ; വസ്ത്രധാരണം: കിരുതിഖ ശേഖർ; കൊറിയോഗ്രാഫർ: ബോബി ആന്റണി; സ്റ്റിൽസ്: മണിയൻ; ഡി.ഐ.: ശ്രീജിത്ത് സാരംഗ്; വിഎഫ്എക്സ് സൂപ്പർവൈസർ: എച്ച്. മോണീഷ്; സൗണ്ട് ഡിസൈൻ & മിക്സ്: ടി. ഉദയകുമാർ; ഗാനരചന: വിവേക്, കാർത്തിക് നേത; പി.ആർ.ഒ.: സതീഷ്, പി.ആർ. സുമേരൻ; പബ്ലിസിറ്റി ഡിസൈൻസ്: പ്രാത്തൂൾ എൻ. ടി.; സ്ട്രാറ്റജി മേധാവി: ഡോ. എം. മനോജ്; സ്ട്രൈറ്റ് ലൈൻ സിനിമാസ്, രാജശ്രീ ഫിലിംസ് എന്നിവരാണ് ചിത്രം വിതരണം ചെയ്യുന്നത്. പി.ആർ. സുമേരൻ
Content Highlights: Arun Vijay`s new Tamil action film
Published: 06 Dec 2025, 09:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented