മുംബൈ: മുതിര്‍ന്ന ചലച്ചിത്രതാരം നടന്‍ അരുണ്‍ ബാലി (79) അന്തരിച്ചു. ദീര്‍ഘകാലങ്ങളായി രോഗപ്രതിരോധ ശേഷയെ ബാധിക്കുന്ന മൈസ്തീനിയ ഗ്രാവിസ് എന്ന രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

To advertise here,

1991 ല്‍ പുറത്തിറങ്ങിയ സൗഗന്ധ് എന്ന സിനിമയിലൂടെയായിരുന്നു അരുണ്‍ ബാലി അരങ്ങേറ്റം കുറിച്ചത്. 3 ഇഡിയറ്റസ്, കേദര്‍നാഥ്, പാനിപത്, ഹേ റാം, ദന്ത് നായക്, റെഡി, സമീന്‍, പോലീസ് വാല ഗുണ്ട എന്നി സിനിമകളിലും ഒട്ടേറെ ടെലിവിഷന്‍ സീരീയലുകളിലും വേഷമിട്ടിട്ടുണ്ട്. ദസ്തൂര്‍, കുങ്കും, ശക്തിമാന്‍, മാഹാഭാരത്, ആഹത്, സ്വാഭിമാന്‍, ചാണക്യ തുടങ്ങിയവയാണ് അരുണ്‍ ബാലി അഭിനയിച്ച സീരിയലുകള്‍.