മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ സുഷിൻ ശ്യാമിനെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്ത് എ.ആർ. റഹ്മാൻ. സുഷിൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇൻസ്റ്റാഗ്രാമിൽ മാത്രം എട്ടുമില്യണിലേറെ ഫോളോവർമാരുള്ള വ്യക്തിത്വമാണ് എ.ആർ. റഹ്മാൻ. സുഷിൻ ശ്യാമിനാകട്ടെ അഞ്ച് ലക്ഷത്തിലേറെയും.
എ.ആർ. റഹ്മാൻ തന്നെ ഫോളോ ചെയ്യാനാരംഭിച്ച വിവരം ഒരു സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് സുഷിൻ ശ്യാം അറിയിച്ചത്. 'ശരിക്കും ഇതെന്റെ ആദ്യത്തെ ഫാൻ ബോയ് മൊമെന്റ് ആണ്. നിങ്ങളുടെ സന്ദേശത്തിന് നന്ദിയുണ്ട്' എന്നാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തുകൊണ്ട് സുഷിൻ ശ്യാം കുറിച്ചത്.
അമൽനീരദ് സംവിധാനം ചെയ്ത ബൊഗെയ്ൻവില്ലയാണ് സുഷിൻ ഒടുവിൽ സംഗീതസംവിധാനം നിർവഹിച്ച മലയാളചിത്രം. ചിദംബരം സംവിധാനം ചെയ്യുന്ന ബാലൻ ആണ് സുഷിന്റേതായി വരുന്ന പുതിയ ചിത്രം. 'റേ' എന്ന ആൽബത്തിലൂടെ ഇൻഡി മ്യൂസികിലേക്കും സുഷിൻ അടുത്തിടെ രംഗപ്രവേശം ചെയ്തിരുന്നു. ഡൗൺട്രോഡൻസ് എന്ന സ്വന്തം ബാൻഡിനൊപ്പം സംഗീത പരിപാടികളിലും സുഷിൻ സജീവമാണ്.
കമൽ ഹാസനെ നായകനാക്കി മണിരത്നം സംവിധാനംചെയ്ത തഗ് ലൈഫ് ആണ് എ.ആർ. റഹ്മാൻ സംഗീതമൊരുക്കി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രം. രാമായണ ആണ് അദ്ദേഹത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. വിഖ്യാത ഹോളിവുഡ് സംഗീതജ്ഞൻ ഹാൻസ് സിമ്മറുമൊത്താണ് രാമായണയിലെ ഗാനങ്ങൾ റഹ്മാൻ ഒരുക്കുന്നത്.
Content Highlights: Music maestro A.R. Rahman started following Malayalam composer Sushin Shyam on Instagram
Published: 19 Aug 2025, 09:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented