
മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിനെ പ്രശംസിച്ച് ബോളിവുഡ് നടി അനുഷ്ക ശർമ. മനോഹരമായ സംവിധാനവും മികച്ച അഭിനേതാക്കളുമാണ് ചിത്രത്തിന്റേതെന്ന് അനുഷ്ക ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച അനുഷ്ക സംവിധായകന്‍ മധു സി നാരായണനെയും ടാഗ് ചെയ്തിരുന്നു.
ചിത്രത്തിലെ ചെരാതുകള്‍ എന്ന ഗാനത്തെ പ്രശംസിച്ച് ബോളിവുഡ് ഗായകന്‍ അര്‍ജിത് സിങ് രംഗത്ത് വന്നിരുന്നു. 'എ മാസ്റ്റര്‍ പീസ്' എന്നാണ് പാട്ടിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് അര്‍ജിത് സിങ് സമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്.
പ്രണയം, സാഹോദര്യം, സൗഹൃദം, ഭയം, ദുഃഖം എന്നിങ്ങനെ മനുഷ്യരുടെ വിവിധഭാവങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നെെറ്റ്സ്. തുരുത്തില്‍ ജീവിക്കുന്ന നാല് സഹോദരന്മാരുടെ ജീവിതത്തിലൂടെയാണ് കഥ പറഞ്ഞത്. ശ്യം പുഷ്കരന്റേതാണ് തിരക്കഥ. സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, അന്നാ ബെന്‍, മാത്യു തോമസ്, ഗ്രേസ് ആന്റണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഓടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതിന് ശേഷം മലയാള സിനിമകൾക്ക് ദേശീയ തലത്തിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കപ്പേള അടക്കമുള്ള ചിത്രങ്ങൾ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്.
Content Highlights: Anushka Sharma praises Kumbalangi Nights, Madhu C narayanan, Syam Pushkaran
Published: 14 Aug 2020, 08:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented