കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി എന്ന കഥാപാത്രത്തെ അത്ര പെട്ടെന്നു മറക്കാനാകില്ല. ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ പ്രശസ്തി നേടിയ മറ്റൊരു നടനും കൂടിയുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിയും വിഷ്വൽ ഇഫക്സ് എഡിറ്ററും നടനും കൂടിയായ സാജിത്ത് ഖാൻ. സിനിമയിലെ ഷമ്മിയ്ക്കു പകരം ക്രോമ ടെക്നിക്കിലൂടെ സ്വന്തം രൂപം ഒട്ടിച്ചു ചേർത്ത് ഷമ്മിയായി അഭിനയിച്ച രംഗം സോഷ്യൽമീഡിയയിൽ ഹിറ്റായി ഓടിയിരുന്നു.
ജന്മദിനത്തിൽ പുതിയൊരു വീഡിയോയുമായി വന്നിരിക്കയാണ് സാജിത്ത് ഇപ്പോൾ. ബ്രാഡ് പെയ്റ്റണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ റാംപേജ് എന്ന അഡ്വഞ്ചർ ചിത്രത്തിലാണ് സജിത്ത് ഇക്കുറി കൈ കടത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു അമേരിക്കൻ ആർമിയുടെ സ്പെഷ്യൽ ഫോഴ്സസ് ഉദ്യോഗസ്ഥനും പ്രിമറ്റോളജിസ്റ്റുമായ ഡേവിസ് ഒക്കോയേ. ആ കഥാപാത്രത്തെ അവതരിപ്പിച്ച ഡ്വേയ്ൻ ജോൺസണിനു പകരം തന്നെ ചേർത്തിരിക്കുകയാണ് സജിത്ത്.
നേരത്തെ വിജയ്, ജോണി ലൂക്കോസ് തുടങ്ങിയവരുടെ വീഡിയോയിലും ട്രംപിനൊപ്പം സംഭാഷണത്തിലേർപ്പെട്ട രമേഷ് പിഷാരടിയുടെ വീഡിയോ തുടങ്ങിയവയിലൊക്കെയും സാജിത്ത് തന്റെ 'കരവിരുത്' പ്രകടിപ്പിച്ചിട്ടുണ്ട്.
Content Highlights :sajith khan viral visual editor shammy kumbalangi nights movie new video rampage movie
Published: 10 Jul 2020, 05:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented