
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായ സിനിമകൾ ചെയ്യാൻ ബോളിവുഡ് സംവിധായകർക്ക് ഭയമാണെന്ന് പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ്. അതേസമയം, കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണെന്നും ഇവിടത്തെ സംവിധായകർ കൂടുതൽ സ്വാതന്ത്ര്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളം സംവിധായകർ കൂടുതൽ ധൈര്യശാലികളാണ്. അവർ സത്യം പറയുന്നു. തങ്ങളുടെ ആശയങ്ങൾ സ്വതന്ത്രമായി ആവിഷ്കരിക്കാൻ കഴിയുന്ന സാഹചര്യമാണ് അവർക്കുള്ളത് എന്നതാണ് അതിന് കാരണമെന്നാണ് എനിക്ക് തോന്നുന്നത്. ഹിന്ദിയിൽ ഒരുപാട് ഭയവും സെൻസർഷിപ്പുമാണുള്ളത്. സിനിമകൾ കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാകാൻ പാടില്ല എന്നതാണ് അവിടത്തെ അവസ്ഥ. പക്ഷേ, ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് മലയാളം-തമിഴ് സിനിമകൾ അങ്ങനെയല്ലെന്നതിൽ ഏറെ സന്തോഷമുണ്ട് -അനുരാഗ് കശ്യപ് ചൂണ്ടിക്കാട്ടി.
ഒരു താഴ്ചയ്ക്ക് ശേഷമുള്ള ഉയർച്ചയിലാണ് മലയാള സിനിമ ഇപ്പോഴെന്നും അദ്ദേഹം നിരീക്ഷിച്ചു. എല്ലാ ഇൻഡസ്ട്രികളും ഉയർച്ച-താഴ്ചകളിലൂടെ കടന്നുപോകും. മലയാള സിനിമ ഇപ്പോൾ ഉയർച്ചയിലാണ്. കേരളത്തിലെ ജനങ്ങളുടെ സിനിമയോടുള്ള താൽപര്യം ശ്രദ്ധേയമാണ്. ചലച്ചിത്ര പ്രദർശനത്തിനായി ടാഗോർ പോലുള്ള വേദികൾ നിർമിക്കുന്ന സർക്കാരാണ് ഇവിടെയുള്ളത്. ഇത് അധികം സ്ഥലങ്ങളിൽ കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: IFFK 2022, Anurag Kahsyp, Malayalam Cinema, Bollywood, International Film Festival OF kerala
Published: 20 Mar 2022, 12:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented