റീലിന് മോശം കമന്റിട്ടവർക്ക് രൂക്ഷഭാഷയിൽ മറുപടിയുമായി നടി അന്ന രേഷ്മ രാജൻ. അർജന്റീന ജേഴ്‌സി ധരിച്ചുള്ള ചിത്രത്തിനൊപ്പമാണ് അന്നയുടെ മറുപടി. നേരത്തെ, ലോകകപ്പിന്റെ ഔദ്യോഗിക ഗാനത്തിന് ചുവടുവെക്കുന്ന റീൽ നടി പങ്കുവെച്ചിരുന്നു.
'എക്‌സൈറ്റ്‌മെന്റിൽ ഒരു റീൽ ഇട്ടത് മാത്രമേ ഓർമയുള്ളൂ. മോശം കമന്റിട്ട എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്ന് കരുതുന്നു. എല്ലാവർക്കും നന്ദി', എന്നാണ് അന്ന കുറിച്ചത്.
അർജന്റീനയുടെ ജേഴ്‌സി ധരിച്ചുള്ള റീലാണ് അന്ന രാജൻ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ലോകകപ്പിന്റെ ഔദ്യോഗിക ഗാനത്തിനൊപ്പം നടി ചുവടുവെക്കുന്നതാണ് റീൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലിൽ കമന്റുമായി ഒട്ടേറെപ്പേർ എത്തിയിരുന്നു.
അർജന്റീന- ഫ്രാൻസ് ലോകകപ്പ് ഫൈനലിനിടെയും നടി ഒരു റീൽ പങ്കുവെച്ചിരുന്നു. നേരത്തെ പങ്കുവെച്ച റീലിന് സമാനമായിരുന്നു പുതിയ റീലും. ഫൈനലിന്റെ ആദ്യപകുതിയുടെ ഇടവേളയിലാണ് വീഡിയോ പങ്കുവെച്ചത്.
Content Highlights: Popular Malayalam actress Anna Reshma Rajan faced severe cyberbullying after posting a dance reel wearing an Argentina jersey during the World Cup season. In response to the wave of derogatory comments on her post, the actress shared a new picture in the jersey with a sarcastic caption targeting the abusers. She wrote asking if the parents of those who left bad comments were doing well, sarcastically thanking everyone for the attention. The actress had previously uploaded a similar dance video during the halftime break of the Argentina vs. France World Cup final. The post has since drawn widespread attention across social media platforms, highlighting the growing issue of online toxicity aimed at female celebrities
Published: 20 Jul 2026, 01:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented