ഗണേഷ് രാജ് സംവിധാനം ചെയ്ത് 2016–ൽ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സിദ്ദി മഹാജൻകട്ടി .ചിത്രത്തിൽ സിദ്ദി അവതരിപ്പിച്ച ദിയ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് കാളിദാസ് ജയറാം നായകനായെത്തിയ  ‘ഹാപ്പി സർദാർ’ എന്ന ചിത്രത്തിലും സിദ്ദി വേഷമിട്ടിരുന്നു. 

To advertise here,

ഇപ്പോൾ ബെല്ലി ഡാൻസുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് സിദ്ദി. സിദ്ദിയുടെ നൃത്തം വളരെ നന്നായിട്ടുണ്ടെന്ന് ആരാധകർ‍ അഭിപ്രായപ്പെടുന്നു.

രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ്ങും ഔദ്യോഗിക പരിപാടികളും ഇല്ലാതായതോടെ വീടുകളിൽ കഴിയുകയാണ് താരങ്ങൾ. കുടുംബാംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കുന്നതിന്റെയും വിനോദങ്ങളിൽ ഏർപ്പെടുന്നതിന്റെയും ചിത്രങ്ങളും വിഡിയോകളും താരങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

Content Highlights: anandam movie actress Siddhi Mahajankatti belly dance viral video lock down