ആനന്ദം സിനിമ ചെയ്യുന്ന സമയത്ത് കോളേജിൽ പഠിക്കുകയായതിനാൽ പല സിനിമകളും ചെയ്യാൻ കഴിഞ്ഞില്ലെന്ന് നടൻ തോമസ് മാത്യു. കോളേജിൽ അറ്റൻഡൻസിന്റെ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ആനന്ദത്തിന്റെ നിർമ്മാതാവായിരുന്നു വിനീത് ശ്രീനിവാസൻ. അന്ന് വിനീതേട്ടൻ വന്ന് സംസാരിച്ചിട്ടാണ് ഞാൻ കോളേജിലേക്ക് കയറുന്നത്. ആനന്ദത്തിന്റെ പ്രൊമോഷൻ പോലും മര്യാദയ്ക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇത്രയും പേർ കൂടെ നിന്ന അങ്ങനെയൊരു സാ​ഹചര്യത്തിൽ കോഴ്സ് പൂർത്തിയാക്കണമായിരുന്നു. അതുകൊണ്ട് ആ സമയത്ത് വന്ന പല സിനിമകളും ചെയ്യാൻ കഴിഞ്ഞില്ല. ചെയ്യാൻ ശ്രമിച്ചപ്പോൾ പലതും ശരിയായതുമില്ല. പിന്നെ ഒരു സമയത്ത് എന്ത് കിട്ടിയാലും ചെയ്യാമെന്ന രീതിയിൽ ഓടി. പക്ഷേ അതും നടന്നില്ല. അതോടെ ചുമ്മാ ഒരു സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചുവെന്നും തോമസ് മാത്യു പറഞ്ഞു. നാരായണീന്റെ മൂന്നാണ്മക്കള്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു താരം. 
 

To advertise here,