‘ആനന്ദം’ എന്ന ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടന്‍ വിശാഖ് നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു. ജയപ്രിയ നായർ ആണ് വധു. 

To advertise here,

ഹൃദയസ്പർശിയായ കുറിപ്പോടെ ജയപ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് വിശാഖ് താൻ വിവാഹിതനാകാൻ പോകുന്ന വാർത്ത ആരാധകരെ അറിയിച്ചത്.  

ഗണേഷ് രാജ് സംവിധാനം ചെയ്ത 'ആനന്ദം' സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. ഒരു പറ്റം പുതുമുഖങ്ങൾ ഒന്നിച്ച ചിത്രത്തിലെ വിശാഖിന്റെ കുപ്പി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. 

content highlights : Anandam fame Kuppi Vishak Nair engagement with Jayapriya Nair