
‘ആനന്ദം’ എന്ന ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടന്‍ വിശാഖ് നായർ വിവാഹിതനാകുന്നു. ജയപ്രിയ നായർ ആണ് വധു.
ഹൃദയസ്പർശിയായ കുറിപ്പോടെ ജയപ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് വിശാഖ് വിവാഹ വാർത്ത അറിയിച്ചത്. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകളറിയിച്ചിരിക്കുന്നത്.
ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. ഒരു പറ്റം പുതുമുഖങ്ങൾ ഒന്നിച്ച ചിത്രത്തിലെ വിശാഖിന്റെ കുപ്പി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
പുത്തൻപണം, ചങ്ക്സ്, മാച്ച്ബോക്സ്, ആന അലറലോടലറൽ, ലോനപ്പന്റെ മാമോദീസ തുടങ്ങിയവയാണ് വിശാഖിന്റെ മറ്റ് ചിത്രങ്ങൾ.
content highlights : Anandam fame Vishak Nair to tie knot with Jayapriya Nair
Published: 22 Oct 2021, 11:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented