ആരെയും മാറ്റിനിർത്താതെ എല്ലാവരെയും ചേർത്തുനിർത്തുന്ന സമീപനമായിരിക്കും ഇനി ഉണ്ടാകുക എന്ന് മോഹൻലാൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഉഷ ഹസീന വ്യക്തമാക്കി.

അമ്മ (AMMA) സംഘടനയുടെ കഴിഞ്ഞ ഭരണസമിതി അർഹതയില്ലാതെയാണ് പ്രവർത്തിച്ചതെന്ന് നടി ഉഷാ ഹസീന. ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലായിരുന്നു. ജനറൽ ബോഡിയിൽ ശരിയായ കണക്കുകളോ റിപ്പോർട്ടുകളോ അവതരിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നും ഉഷ ചൂണ്ടിക്കാട്ടി. ഭരണപരമായ അറിവില്ലായ്മ കാരണം സംഘടനയുടെ പ്രവർത്തനങ്ങൾ ഒരു വർഷത്തോളം തടസ്സപ്പെട്ടതായും, ഭൂരിഭാഗം അംഗങ്ങളും റിപ്പോർട്ടും കണക്കും അംഗീകരിക്കാത്തതിനാൽ ഈ കമ്മിറ്റിക്ക് തുടരാൻ യോഗ്യതയില്ലെന്ന് തെളിഞ്ഞതായും ഉഷാ ഹസീന വ്യക്തമാക്കി.
സ്ത്രീകൾ നേതൃത്വത്തിലേക്ക് വരിക എന്നത് വിപ്ലവകരമായ തീരുമാനമാണെങ്കിലും, അതിന് യോഗ്യതയും അർഹതയുമുള്ള സ്ത്രീകൾ തന്നെ വരണമെന്ന് ഉഷാ ഹസീന ഊന്നിപ്പറഞ്ഞു. നിലവിലെ സമിതിക്ക് അതിനുള്ള അർഹതയില്ലെന്ന് കഴിഞ്ഞ പത്തുമാസം കൊണ്ട് തെളിയിക്കപ്പെട്ടതായും അവർ ആരോപിച്ചു. സംഘടനയ്ക്കുള്ളിലെ അച്ചടക്ക നടപടികളിലും വിവേചനം ഉണ്ടായതായി ഉഷ ഹസീന ആരോപിച്ചു. അൻസിബയ്ക്ക് മാത്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയത് ശരിയായ നടപടിയല്ലെന്ന് അവർ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളോട് പരസ്യപ്രസ്താവനകൾ പാടില്ലെന്ന് പ്രസിഡന്റ് നിർദ്ദേശിച്ചിട്ടും, ചില അംഗങ്ങൾ പ്രസിഡന്റിനെ വെല്ലുവിളിക്കുന്ന രീതിയിൽ പ്രസ്താവനകൾ നടത്തിയത് സംഘടനയ്ക്കുള്ളിലെ സമാധാന അന്തരീക്ഷത്തെ ബാധിച്ചു. ഇത്തരം നടപടികൾ ഇനി മേലിൽ ഉണ്ടാവരുത് എന്നതാണ് ഭൂരിഭാഗം അംഗങ്ങളുടെയും ആഗ്രഹമെന്നും അവർ പറഞ്ഞു.
"കരുത്തുറ്റ നേതൃത്വമാണ് സംഘടനയ്ക്ക് ഇനിയുണ്ടാവേണ്ടത്. സംഘടന നിലനിൽക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. ഒരുപാട് പേർക്ക് ഇൻഷുറൻസ്, കൈനീട്ടം തുടങ്ങിയ സഹായങ്ങൾ നൽകുന്നുണ്ട്. ശ്വേതാ മേനോൻ വിലക്കിയതിനുശേഷം അച്ചടക്കമുള്ള ഒരംഗം എന്ന നിലയിൽ ഒരു പരസ്യപ്രസ്താവനയും ഞാൻ നടത്തിയിട്ടില്ല. കുറ്റാരോപിതർ സംഘടനയുടെ മുൻനിരയിലേക്ക് വന്നിട്ടില്ല.എന്തിനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അവരോടുതന്നെ ചോദിക്കണം. അവർ ചിലപ്പോൾ കാര്യങ്ങൾ മനസിലാക്കിയത് അങ്ങനെയായിരിക്കും. അഡ്ഹോക് കമ്മിറ്റിയിലും കുറ്റാരോപിതരില്ല. അടുത്ത തിരഞ്ഞെടുപ്പിലും അവരാരും ഉണ്ടാകാനിടയില്ല." ഉഷ പറഞ്ഞു.
പുതിയ കമ്മിറ്റിയെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ട്. ശക്തരായ അവരെപ്പോലുള്ളവരായിരിക്കും അടുത്ത തിരഞ്ഞെടുപ്പിൽ വരുന്നതും. അവരെ പിന്തുണച്ച് വിജയിപ്പിക്കും. പുതിയ തലമുറയിലെ അജു വർഗ്ഗീസിനെ പോലുള്ളവരും സീനിയർ അംഗങ്ങളും ഒരുമിച്ച് നിന്ന് സംഘടനയെ നയിക്കാനാണ് തീരുമാനം. ആരെയും മാറ്റിനിർത്താതെ എല്ലാവരെയും ചേർത്തുനിർത്തുന്ന സമീപനമായിരിക്കും ഇനി ഉണ്ടാകുക എന്ന് മോഹൻലാൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഉഷ ഹസീന വ്യക്തമാക്കി.
Content Highlights: Criticizing the resigned AMMA executive committee led by Shwetha Menon, veteran actress Usha Haseena stated that the panel lacked administrative knowledge, disrupted the association's functioning for ten months, and failed to present proper financial reports.
Published: 22 Jun 2026, 08:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented