അഭിഷേക് ബച്ചൻ നന്നായി കളിച്ചുവെന്നാണ് അമിതാഭ് ബച്ചൻ എക്സിൽ പോസ്റ്റ് ചെയ്തത്. ടീം ഇന്ത്യ എങ്ങനെ അവരുടെ 'ശത്രു'വിനെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം എഴുതി.

അമിതാഭ് ബച്ചൻ, ഷുഐബ് അക്തർ | ഫോട്ടോ: ANI, സ്ക്രീൻഗ്രാബ്
ഇന്ത്യ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയതിനുപിന്നാലെ പാക് ക്രിക്കറ്റ് മുൻതാരം ഷുഐബ് അക്തറിനെ പരിഹസിച്ച് അമിതാഭ് ബച്ചൻ. അക്തറിനെ കളിയാക്കുന്ന തരത്തിൽ ഒരു പോസ്റ്റും അമിതാഭ് ബച്ചൻ പങ്കുവെച്ചു. നേരത്തെ, 'ഗെയിം ഓൺ ഹേ' എന്ന ക്രിക്കറ്റ് ടോക്ക് ഷോയിൽ, മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യവെ ഷൊയബ് അക്തർ ക്രിക്കറ്റ് താരം അഭിഷേക് ശർമ്മയ്ക്ക് പകരം അബദ്ധത്തിൽ അഭിഷേക് ബച്ചന്റെ പേര് പറഞ്ഞതാണ് ട്രോളിന് കാരണം.
അഭിഷേക് ബച്ചൻ നന്നായി കളിച്ചുവെന്നാണ് അമിതാഭ് ബച്ചൻ എക്സിൽ പോസ്റ്റ് ചെയ്തത്. ടീം ഇന്ത്യ എങ്ങനെ അവരുടെ 'ശത്രു'വിനെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം എഴുതി. "നമ്മൾ ജയിച്ചു! 'അഭിഷേക് ബച്ചൻ' നന്നായി കളിച്ചു. അവിടെ അവർക്ക് നാവ് പിഴച്ചു. ഇവിടെ ബാറ്റും ബൗളും ഫീൽഡും ചെയ്യാതെ നിങ്ങൾ ശത്രുവിനെ വീഴ്ത്തി. അവരുടെ വായടഞ്ഞുപോയി!! ജയ് ഹിന്ദ്! ജയ് ഭാരത്! ജയ് മാ ദുർഗ്ഗാ." അമിതാഭ് ബച്ചൻ കുറിച്ചു. പൊട്ടിച്ചിരിക്കുന്ന ഏതാനും സ്മൈലികളും അദ്ദേഹം കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.
നേരത്തെ, അഭിഷേക് ബച്ചനും അക്തറിന്റെ അബദ്ധത്തോട് ഒരു എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. “സർ, എല്ലാ ബഹുമാനത്തോടെയും പറയട്ടെ, അവർക്ക് അത് പോലും സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല! എനിക്ക് ക്രിക്കറ്റ് നന്നായി കളിക്കാനും അറിയില്ല" എന്നായിരുന്നു അഭിഷേകിന്റെ പ്രതികരണം.
ഇന്ത്യ-പാകിസ്താന്‍ ഫൈനലിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ അഭിഷേക് ശര്‍മയുടെ പേരിന് പകരം അക്തര്‍ അഭിഷേക് ബച്ചന്‍ എന്ന് പറയുകയായിരുന്നു. 'അഭിഷേക് ബച്ചനെ നേരത്തെ പുറത്താക്കിയാല്‍ ഇന്ത്യയുടെ മധ്യനിരയുടെ അവസ്ഥ എന്തായിരിക്കും? അവരുടെ മധ്യനിര ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല' എന്നാണ് അക്തര്‍ പറഞ്ഞത്.
Content Highlights: Amitabh Bachchan playfully teases Shoaib Akhtar after India`s Asia Cup win, following Akhtar`s name mix-up. Big B congratulates `Abhishek Bachchan`
Published: 29 Sept 2025, 02:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented