
'കഹോ ന പ്യാര് ഹേ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ആരാധകരുടെ മനസ്സില് ഇടംപിടിച്ച താരമാണ് അമീഷാ പട്ടേല്. ആദ്യചിത്രം സൂപ്പര് ഹിറ്റായിരുന്നെങ്കിലും പിന്നീട് ഉയര്ച്ചകളും താഴ്ചകളും അമീഷയുടെ കരിയറിലുണ്ടായി. താരത്തിന്റെ വ്യക്തിജീവിതവും പ്രണയവും വാര്ത്തകളില് ഇടംപിടിക്കുകയും ചെയ്തു. ഇപ്പോള്, ഇന്സ്റ്റഗ്രാമില് അമീഷ പോസ്റ്റ് ചെയ്ത ഒരു ചിത്രം വലിയ ചര്ച്ചകള്ക്ക് വഴിവെച്ചിരിക്കുകയാണ്.
വ്യവസായ പ്രമുഖന് യശ്വര്ധന് ബിര്ളയുടെ മകനും യുവ വ്യവസായിയും സംരംഭകനും ഗായകനുമായ നിര്വാണ് ബിര്ളയാണ് ചിത്രത്തില് അമീഷയ്ക്കൊപ്പമുള്ളത്. ഔദ്യോഗിക ഇന്സ്റ്റഗ്രാം പേജില്, ദുബായ്- മനോഹര സായാഹ്നം പ്രിയങ്കരനായ നിര്വാണ് ബിര്ളയ്ക്കൊപ്പം, എന്ന കുറിപ്പോടെയാണ് അമീഷ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിര്വാണ് ബിര്ളയെ ടാഗ് ചെയ്തിട്ടുമുണ്ട്.
ചിത്രം പോസ്റ്റ് ചെയ്യപ്പെട്ട ഉടന്തന്നെ വൈറലായി. ഇരുവരും ഡേറ്റിങ്ങിലാണെന്നുള്ള ഊഹാപോഹങ്ങളും പ്രത്യക്ഷപ്പെട്ടു. പലരും ആശംസകളും അറിയിച്ചു. അതേസമയം, അമീഷയുടെയും നിര്വാണിന്റെയും പ്രായത്തെ ചൂണ്ടിക്കാണിച്ചും ചിലര് രംഗത്തെത്തിയിട്ടുണ്ട്. 49 കാരിയാണ് അമീഷ. 30 വയസ്സാണ് നിര്വാണിന്റെ പ്രായം. ബിര്ള ബ്രെയിന്യാക്സിന്റെയും ബിര്ള ഓപണ് മൈന്ഡ്സിന്റെയും സ്ഥാപകനാണ് നിര്വാണ്.
സണ്ണി ഡിയോള് നായകനായ ഗദ്ദാര് 2-ആണ് അമീഷയുടെ റിലീസായ അവസാന ചിത്രം. 2001-ല് പുറത്തിറങ്ങിയ ഗദ്ദാര് സിനിമയുടെ രണ്ടാംഭാഗമായ ഈ ചിത്രം ബോക്സ് ഓഫീസില് വന്വിജമായിരുന്നു.
Content Highlights: ameesha patel sparks dating rumours as she shares photo with nirvaan birla
Published: 13 Nov 2024, 08:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented