ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് നടി അമല. നടൻ നാഗാർജുനയുമായുള്ള വിവാഹത്തിനു പിന്നാലെ സിനിമാലോകം വിട്ട നടി ഏറെകാലത്തെ ഇടവേളയ്ക്കുശേഷം തിരികെവരികയും ചെയ്തിരുന്നു. ഇപ്പോഴിതാ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ കുടുംബത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് അമല. നാഗാർജുനയുടെ മൂത്തപുത്രനും നടനുമായ നാഗചൈതന്യയോട് അടുത്തതിനേക്കുറിച്ചും നടി പറയുന്നുണ്ട്.
രക്ഷിതാവ് എന്നനിലയിൽ നാഗചൈതന്യയേയും അഖിൽ അക്കിനേനിയേയും എത്തരത്തിലാണ് സ്വാധീനിച്ചത് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അമല. നാഗചൈതന്യ അദ്ദേഹത്തിന്റെ അമ്മയ്ക്കൊപ്പം ചെന്നൈയിലായിരുന്നു വളർന്നതെന്നും കോളേജ് കാലത്താണ് ഹൈദരാബാദിലേക്ക് ചേക്കേറിയതെന്നും അമല പറഞ്ഞു. തീർച്ചയായും നാഗചൈതന്യയുമായി ബന്ധമുണ്ടായിരുന്നെങ്കിലും ഹൈദരാബാദിലേക്ക് മാറിയതിനുശേഷമാണ് കൂടുതൽ അടുത്തതെന്ന് അമല പറയുന്നു.
അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്. പ്രായത്തിനപ്പുറമുള്ള പക്വതയും ജ്ഞാനവുമുള്ള വ്യക്തിയാണ്. വളരെ ഉത്തരവാദിത്വമുള്ളയാളുമാണ്. ഒരിക്കലും തെറ്റുകൾ വരുത്താത്ത, അച്ഛൻ പറയുന്നതുകേട്ടിട്ടുള്ള വ്യക്തിയാണ്. നാഗചൈതന്യക്ക് എപ്പോഴും അവന്റേതായ ചിന്തകളും പ്ലാനുകളുമുണ്ടായിരുന്നു- അമല പറയുന്നു.
മകൻ അഖിൽ അക്കിനേനി തന്റെ മകനാണെന്നും തന്റെ സ്വാധീനം അവനിൽ ഏറെയുണ്ടായിരുന്നുവെന്നും അമല പറഞ്ഞു. തങ്ങൾ രണ്ടുമക്കളെയും സ്വതന്ത്രരായാണ് വളർത്തിയത്. ചെറിയ പ്രായത്തിൽത്തന്നെ സ്വന്തമായി തീരുമാനങ്ങളെടുക്കാൻ പഠിപ്പിച്ചു. കുടുംബത്തിൽ നിന്നുമാത്രമല്ല പ്രേക്ഷകരിൽ നിന്നും അവർക്ക് സ്നേഹവും പിന്തുണയും ലഭിച്ചു. നല്ലകാലങ്ങളിൽ നിന്നും മോശം കാലങ്ങളിൽ നിന്നും അവർ പഠിച്ചിട്ടുണ്ട്.- അമല പറയുന്നു.
നാഗാർജുനയ്ക്ക് ആദ്യഭാര്യ ലക്ഷ്മി ദഗുബാട്ടിയിൽ ഉണ്ടായ മകനാണ് നാഗചൈതന്യ. 1984-ലാണ് നാഗാർജുന ലക്ഷ്മിയെ വിവാഹം കഴിക്കുന്നത്. 1990-ൽ ഇരുവരും വിവാഹമോചിതരായി. 1992-ൽ നാഗാർജുന അമലയെ വിവാഹംകഴിക്കുകയും ഇരുവർക്കും 1994-ൽ മകൻ അഖിൽ അക്കിനേനി പിറക്കുകയും ചെയ്തു. നടി ശോഭിത ധൂലിപാലയാണ് നാഗചൈതന്യയുടെ ഭാര്യ, അഖിൽ അക്കിനേനിയുടെ ഭാര്യ സൈനബ് റാവ്ജി.
Content Highlights: Actress Amala Akkkineni opens up about her bond with Nagarjuna`s sons, Naga Chaitanya and Akhil Akkineni,
Published: 26 Nov 2025, 08:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented