
'ധുരന്ധറി'ന്റെ വമ്പൻ വിജയത്തിന് പിന്നാലെ കൈകൊടുത്ത ചിത്രങ്ങളിൽ നിന്ന് പിന്മാറി രൺവീർ സിങ്ങും അക്ഷയ് ഖന്നയും. 2006-ൽ ഫർഹാൻ അക്തറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബോളിവുഡ് ഹിറ്റ് ചിത്രം 'ഡോൺ 3'യിൽ നിന്ന് രൺവീർ സിങ് പിന്മാറിയെന്നാണ് റിപ്പോർട്ട്. മലയാളം റീമേക്ക് ചിത്രമായ 'ദൃശ്യം 3'-ൽ നിന്നാണ് അക്ഷയ് ഖന്ന പിന്മാറിയത്.
തുടർച്ചയായി ഗ്യാങ്സ്റ്റർ പടങ്ങൾ ചെയ്യുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് 'ഡോൺ 3'യിൽ നിന്ന് രൺവീർ സിങ്ങിന്റെ പിന്മാറ്റം. അതേസമയം, ജയ് മേത്തയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'പ്രളയ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തേയാക്കാൻ താരം നിർമാതാക്കളോട് ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. 'ധുരന്ധർ' പൂർത്തിയായ ശേഷം രൺവീർ 'ഡോൺ 3'യിൽ ജോയിൻ ചെയ്യുമെന്നായിരുന്നു നേരത്തെ ധാരണ.
പ്രതിഫല തർക്കത്തെ തുടർന്നാണ് അക്ഷയ് ഖന്ന 'ദൃശ്യം 3'യിൽനിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ട്. 'ധുരന്ധർ' വിജയത്തിന് പിന്നാലെ താരം പ്രതിഫലം കൂട്ടി ചോദിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കൂടാതെ, ചിത്രത്തിൽ തന്റെ ഗെറ്റ് അപ്പിൽ ഏതാനും മാറ്റങ്ങളും താരം നിർദേശിച്ചിരുന്നു. ഇവ രണ്ടും നിർമാതാക്കൾക്ക് അംഗീകരിക്കാൻ കഴിയാതെ വന്നതോടെയാണ് ചിത്രത്തിൽനിന്ന് പിന്മാറാൻ അക്ഷയ് ഖന്ന തീരുമാനിച്ചത്. താരവുമായി നിർമാതാക്കൾ ചർച്ചകൾ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃശ്യം' പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് 'ദൃശ്യം 3'. മലയാളത്തിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ അജയ് ദേവ്ഗൺ നായകനായ ഹിന്ദി ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരുന്നു. ഒക്ടോബർ രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. മലയാളത്തിൽ മുരളി ഗോപിയുടെ കഥാപാത്രത്തെയാണ് അക്ഷയ് ഖന്ന ഹിന്ദിയിൽ അവതരിപ്പിച്ചത്.
Content Highlights: Akshaye Khanna walks out of Drishyam 3 after Ranveer Singh exits Don 3 after Dhurandhar
Published: 24 Dec 2025, 06:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented