
'രാമായണ: പാർട്ട് വൺ' ചിത്രത്തിലെ ചെറിയ വി.എഫ്.എക്‌സ് പിഴവുകൾ അവഗണിച്ച് വലിയ ലക്ഷ്യത്തെ പിന്തുണയ്ക്കണമെന്ന് പ്രേക്ഷകരോട് അഭ്യർഥനയുമായി നടനും ചിത്രത്തിന്റെ സഹനിർമാതാവുമായ യഷ്. ഹൈദരാബാദിൽ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിലാണ്, കുറവുകൾ തിരയുന്നതിന് പകരം ഇന്ത്യൻ സിനിമയെ ആഗോളതലത്തിലേക്ക് ഉയർത്താനുള്ള ശ്രമത്തെ പിന്തുണയ്ക്കണമെന്ന് യഷ് ആവശ്യപ്പെട്ടത്.
നിർമാതാവ് നമിത് മൽഹോത്രയെപ്പോലുള്ള ദീർഘവീക്ഷണമുള്ള ആളുകളെ നഷ്ടപ്പെടുന്നത് സിനിമാ മേഖലയെ വർഷങ്ങൾ പിന്നോട്ടടിക്കുമെന്ന് യഷ് മുന്നറിയിപ്പ് നൽകി. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി സിനിമാ വ്യവസായങ്ങളിലെ ചലച്ചിത്രപ്രേമികൾ ഒന്നിച്ചുനിന്ന് ചിത്രത്തെ പിന്തുണയ്ക്കണമെന്നും താരം അഭ്യർഥിച്ചു.
'ദയവായി ചെറിയ വി.എഫ്.എക്‌സ് പിഴവുകൾ കണ്ടെത്താൻ ശ്രമിക്കരുത്. ഇത്തരമൊരു സംരംഭം ഇനി എളുപ്പം സംഭവിക്കില്ല. നമിത് മൽഹോത്രയെപ്പോലുള്ള ആളുകളെ ഇപ്പോൾ നമുക്ക് നഷ്ടപ്പെട്ടാൽ, സിനിമാ മേഖല ഇനിയും വർഷങ്ങൾ പിന്നോട്ടുപോകും. അതുകൊണ്ട് തുറന്ന മനസ്സോടെ സിനിമ കാണുക,' പ്രീ-റിലീസ് ചടങ്ങിൽ യഷ് പറഞ്ഞു.
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ: പാർട്ട് വണ്ണി'ൽ റൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും വേഷമിടുന്നു. സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും എത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. ഓസ്കർ ജേതാക്കളായ ഡി.എൻ.ഇ.ജി. ആണ് വി.എഫ്.എക്‌സ്. കൈകാര്യം ചെയ്യുന്നത്. ഹാൻസ് സിമ്മറും എ.ആർ. റഹ്‌മാനുമാണ് സംഗീതസംവിധാനം. ചിത്രം നവംബർ അഞ്ചിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Content Highlights: Actor and co-producer Yash requested audiences to overlook minor VFX flaws in 'Ramayana: Part One' and support its grand vision. Speaking at the pre-release event in Hyderabad, Yash urged film lovers across languages to back visionary producers like Namit Malhotra. Yash portrays Ravana alongside Ranbir Kapoor (Lord Ram) and Sai Pallavi (Sita) in the film directed by Nitesh Tiwari. The film features VFX by Oscar-winning studio DNEG and a musical score by Hans Zimmer and A.R. Rahman. 'Ramayana: Part One' is scheduled for a grand worldwide theatrical release on November 5.
Published: 20 Oct 2026, 03:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented