
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആശുപത്രിയിൽ നിന്നുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് അഖിൽ മാരാർ. എല്ലാവരും വോട്ടെണ്ണൽ വീട്ടിൽ ആഘോഷിക്കുമ്പോൾ തങ്ങളുടെ ആഘോഷം ആശുപത്രിയിലാണെന്ന് അഖിൽ പറഞ്ഞു.
ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് അഖിൽ ആശുപത്രിയിലെത്തിയത്. 'എല്ലാവരും തിരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും. ഞങ്ങളും ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ആഘോഷ ടീമുകൾക്കും ഹാപ്പി ആഘോഷം. ഞങ്ങൾ ആശുപത്രിയിൽ ആഘോഷിക്ക്'-അഖിൽ മാരാർ വീഡിയോയിൽ പറഞ്ഞു.
തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർഥിയായാണ് അഖിൽ മാരാർ മത്സരിച്ചത്. ഈ മണ്ഡലത്തിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് അഖിൽ. യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്.
Content Highlights: Akhil Marar shares a social media update from the hospital during 2026 vote counting., The reason for hospitalization is his wife Rajalakshmi's health issues
Published: 04 May 2026, 12:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented