ണ്ടുദിവസം മുൻപാണ് തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി ഒരു വാർത്ത പരന്നത്. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ പ്രശാന്ത് നീലും തമിഴ് സൂപ്പർ താരം അജിത്തും ഒന്നിക്കുന്നു എന്നായിരുന്നു ആ വിശേഷം. രണ്ട് ചിത്രങ്ങൾ ഇരുവരും ചെയ്യുമെന്നും ഇതിൽ രണ്ടാമത്തേത് കെ.ജി.എഫ് യൂണിവേഴ്സിലുള്ളതായിരിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാലിതാ ആരാധകർക്ക് നിരാശ സമ്മാനിച്ച് ഒരു വിവരം പുറത്തുവന്നിരിക്കുകയാണ്. 

To advertise here,

അജിത്തും പ്രശാന്ത് നീലും കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നതിനുപിന്നാലെയാണ് ഇരുവരും ഒരുമിച്ച് ചിത്രങ്ങൾ വരുന്നുവെന്ന വാർത്ത പടരാനിടയായത്. എന്നാൽ ഇതുസംബന്ധിച്ച് അല്പം നിരാശാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. അജിത്തും പ്രസാന്ത് നീലും ഒരുമിച്ച് സിനിമ ചെയ്യുന്നില്ലെന്നാണ് പുതിയ വാർത്ത. ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്നത് സത്യമാണെന്നും എന്നാൽ ഒരുമിച്ച് അടുത്തൊന്നും സിനിമ ചെയ്യുന്നില്ലെന്നും അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചു.

"ഓൺലൈൻ മാധ്യമങ്ങളിലാണ് ഇങ്ങനെയൊരു അഭ്യൂഹം പരന്നത്. അതൊന്നും സത്യമല്ല. അജിത്തും പ്രശാന്ത് നീലും കൂടിക്കാഴ്ച നടത്തിയെന്നത് സത്യമാണ്. ഇരുവരും പരസ്പരം ഉപഹാരങ്ങൾ കൈമാറി. പക്ഷേ സിനിമ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംസാരമൊന്നും ഉണ്ടായിട്ടില്ല. അജിത്തും പ്രശാന്ത് സാറും ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ഞാനും ആ​ഗ്രഹിക്കുന്നുണ്ട്. പക്ഷേ അടുത്തൊന്നും അങ്ങനെയൊന്ന് നടക്കുമെന്ന് തോന്നുന്നില്ല." സുരേഷ് ചന്ദ്ര വിശദീകരിച്ചു.

അജിത്തിന്റെ 64ാമത്തെയും 65-ാമത്തെയും ചിത്രങ്ങൾ പ്രശാന്ത് നീൽ സംവിധാനംചെയ്യുമെന്നായിരുന്നു പ്രചരിച്ച വാർത്ത. ഇതിൽ 65-ാമത്തെ ചിത്രത്തിന് കെ.ജി.എഫുമായി ബന്ധമുണ്ടാകുമെന്നും കെ.ജി.എഫ്-3യിലേക്ക് നീളുന്ന സൂചനകൾ ഈ ചിത്രത്തിലുണ്ടാവുമെന്നും വാർത്തയുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾക്കാണ് ഇപ്പോൾ അജിത്തിന്റെ മാനേജർ വിരാമമിട്ടിരിക്കുന്നത്.

നിലവിൽ മ​ഗിഴ് തിരുമേനി സംവിധാനംചെയ്യുന്ന വിടാ മുയർച്ചി എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അജിത്ത്. ചിത്രത്തിന്റെ അസർബൈജാൻ ഷെഡ്യൂൾ അടുത്തിടെയാണ് അവസാനിച്ചത്. ഈ വർഷം ദീപാവലി റിലീസായി ചിത്രം എത്തുമെന്നാണ് സൂചന. ഈ ചിത്രം പൂർത്തിയാക്കിയശേഷം ആധിക് രവിചന്ദ്രൻ സംവിധാനംചെയ്യുന്ന ​ഗുഡ് ബാഡ് അ​ഗ്ലിയിലാകും അജിത്ത് എത്തുക.