
'അടിനാശം വെള്ളപ്പൊക്കം' പോസ്റ്റര്‍, ഷൈന്‍ ടോം ചാക്കോ 'അടിനാശം വെള്ളപ്പൊക്ക'ത്തില്‍
'അടി കപ്യാരേ കൂട്ടമണി', 'ഉറിയടി' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എ.ജെ. വര്‍ഗീസ് ഒരുക്കിയ 'അടിനാശം വെള്ളപ്പൊക്കം' തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നു. ഹൈറേഞ്ചില്‍ സ്ഥിതി ചെയ്യുന്ന ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം, കോടികള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലിനായി രണ്ടുലഹരി മാഫിയ സംഘങ്ങള്‍ നടത്തുന്ന പോരാട്ടമാണ് പറയുന്നത്. ചിരിയുടെ മാലപ്പടക്കം തന്നെ കൊളുത്തി വിടുന്ന ചിത്രത്തില്‍, സമൂഹത്തില്‍ നടക്കുന്ന ലഹരി മാഫിയയ്ക്ക് എതിരെയുള്ളൊരു പോരാട്ടം കൂടി പ്രമേയമാവുന്നുണ്ട്. കോടികള്‍ വിലയുള്ള ബ്ലാക് അഫ്ഗാനി എന്ന ഹാഷിഷ് ഓയിലിന് വേണ്ടി പോരാടുന്ന ഗഞ്ചാ കറുപ്പ് ഗ്യാങ്ങും കൊളമ്പസ് ഗ്യാങ്ങും ഇവരെ പിടികൂടാനായി നടക്കുന്ന പോലീസ് സംഘവും ചേര്‍ന്ന കഥയില്‍ ഒരു കോളേജ് ക്യാമ്പസിലേക്കാണ് സംഭവങ്ങള്‍ ചെന്നെത്തുന്നത്. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് 'അടിനാശം വെള്ളപ്പൊക്ക'ത്തിന്റെ പ്രമേയം.
കൊളമ്പനാട്ടുകര സണ്ണി എന്ന കൊളമ്പസ് (ഷൈന്‍ ടോം ചാക്കോ), എസ്പി (പ്രേം കുമാര്‍), ഗഞ്ചാ കറുപ്പ് (ജോണ്‍ വിജയ്), സെബാസ്റ്റ്യന്‍ സേവ്യര്‍ (അശോകന്‍), ചേതന്‍ കുമാര്‍ (ശ്രീകാന്ത് വെട്ടിയാര്‍), ഷീല സ്‌കറിയ (മഞ്ജു പിള്ള), വരുണ്‍, ബെന്നി, ഉലഹന്നാന്‍ (ബൈജു) എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. സിനിമയിലുടനീളം ചെറിയ ചെറിയ കോമഡി മൊമന്റുകളിലൂടെ പ്രേക്ഷകര്‍ക്ക് വാം അപ്പ് നല്‍കിയ ചിത്രം, ക്ലൈമാക്‌സില്‍ ചിരിയുടെ പീക്കിലെത്തിക്കുന്നു. അവസാനത്തെ സീക്വന്‍സുകള്‍ക്ക് എല്ലാപ്രേക്ഷകരെയും തിയേറ്ററുകളില്‍ ഒരുപോലെ പൊട്ടി ചിരിപ്പിക്കാന്‍ സാധിക്കുമെന്നത് നൂറുശതമാനം ഉറപ്പാണ്. 'അടി കപ്യാരേ കൂട്ടമണി' പോലെ പ്രേക്ഷകരെ ചിരിപ്പിക്കുമെന്ന പ്രതീക്ഷയില്‍ തിയേറ്ററുകളില്‍ കയറുന്ന ഒരു പ്രേക്ഷകനെയും സിനിമ ഒരിക്കലും നിരാശപ്പെടുത്തകയില്ല. സൂര്യഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ.പിയാണ് 'അടിനാശം വെള്ളപൊക്കം' സിനിമയുടെ നിര്‍മാണം.
പ്രൊജക്റ്റ് ഡിസൈനര്‍: ആര്‍. ജയചന്ദ്രന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്: എസ്.ബി. മധു, താര അതിയാടത്ത്, ഛായാഗ്രഹണം: സൂരജ് എസ്. ആനന്ദ്, എഡിറ്റര്‍: കാ.കാ, കലാസംവിധാനം: ശ്യാം, വസ്ത്രലങ്കാരം: സൂര്യ ശേഖര്‍, ഗസ്റ്റ് മ്യൂസിക് ഡയറക്ടര്‍: സുരേഷ് പീറ്റേഴ്സ്, സംഗീത സംവിധാനം: ഇലക്ട്രോണിക് കിളി, രാമ കൃഷ്ണന്‍ ഹരീഷ്, സൗണ്ട് മിക്‌സിങ്: ജിജുമോന്‍ ടി. ബ്രൂസ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ബിജിഎം: ശ്രീരാഗ് സുരേഷ്, ഗാനരചന: ടിറ്റോ പി. തങ്കച്ചന്‍, മുത്തു, ഇലക്ട്രോണിക് കിളി, സുരേഷ് പീറ്റേഴ്‌സ്, വിജയാനന്ദ്, ആരോമല്‍ ആര്‍.വി, മേക്കപ്പ്: അമല്‍ കുമാര്‍ കെ.സി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സേതു അടൂര്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ജെമിന്‍ ജോം അയ്യനേത്, ആക്ഷന്‍: തവാസി രാജ് മാസ്റ്റര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഷഹദ് സി, വിഎഫ്എക്‌സ്: പിക്ടോറിയല്‍ എഫ്എക്‌സ്, സ്റ്റീല്‍സ്: റിഷാജ് മുഹമ്മദ്, ബോയാക് അജിത് കുമാര്‍, ജിത്തു ഫ്രാന്‍സിസ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോടൂത്ത്സ്, വിതരണം: ശ്രീപ്രിയ കംബൈന്‍സ്.
Content Highlights: Laughter-filled `Adinasham Vellapokkam` is a riotous ride! Two mafia gangs fight for hash oil in this comedy about drug cartels & police chase
Published: 14 Dec 2025, 02:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented