മഞ്ജുവാര്യർ മുഖ്യവേഷത്തിലെത്തുന്ന ഹാപ്പി ലൂപ്പ് എന്ന ചിത്രത്തിലാണ് രഹ്ന വേഷമിട്ടത്. സംയുക്ത വർമ വഴി മഞ്ജു വാര്യരാണ് തന്നെ ഈ വേഷത്തിലേക്ക് ക്ഷണിച്ചതെന്ന് അവർ പറഞ്ഞു.

ഭർത്താവ് കലാഭവൻ നവാസിന്റെ വേർപാടിന്റെ വേദന ഉള്ളിലൊതുക്കി സിനിമയിൽ അഭിനയിച്ച അനുഭവം പറഞ്ഞ് നടി രഹ്ന. മഞ്ജുവാര്യർ മുഖ്യവേഷത്തിലെത്തുന്ന ഹാപ്പി ലൂപ്പ് എന്ന ചിത്രത്തിലാണ് രഹ്ന വേഷമിട്ടത്. സംയുക്ത വർമ വഴി മഞ്ജു വാര്യരാണ് തന്നെ ഈ വേഷത്തിലേക്ക് ക്ഷണിച്ചതെന്ന് അവർ പറഞ്ഞു. മക്കൾക്കുവേണ്ടിയാണ് ബുദ്ധിമുട്ടുകൾ മറച്ചുവെച്ച് അഭിനയിച്ചത്. തന്റെ അവസ്ഥ മനസിലാക്കി സഹകരിച്ച സെറ്റിലെ എല്ലാവരോടും നന്ദി പറയുന്നുവെന്നും രഹ്ന വ്യക്തമാക്കി.
"ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി. ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചു വച്ച് പെർഫോം ചെയ്യുക ബുദ്ധിമുട്ടാണ്. പക്ഷെ എന്റെ മക്കൾക്ക് വേണ്ടി അതും പരിശീലിച്ചു.
സംയുക്ത വർമ്മ വഴി മഞ്ജു ചേച്ചിയാണ് എനിക്ക് ഈ ക്യാരക്ടർ തന്നത്. എനിക്ക് വർക്ക് ചെയ്യാനുള്ള ശക്തിയില്ല എന്ന് ഞാൻ സംയുക്തയോടും മഞ്ജു ചേച്ചിയോടും ഡയറക്ടർ ആനന്ദ് മേനോനോടും പറഞ്ഞിരുന്നു. പക്ഷെ അവർ എല്ലാരും വളരെയധികം എന്നെ സപ്പോർട്ട് ചെയ്തു. ഈ ക്യാരക്ടർ ചെയ്യാൻ എന്നെ സഹായിച്ച സംയുക്തയോടും മഞ്ജു ചേച്ചിയോടും ആനന്ദ് മേനോനോടും ആഷിഖ് ഐമറോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.
നവാസ്ക്കയുടെ ആത്മാവിന്റെ കൂടെ ഞാൻ മുന്നോട്ട് പോകുന്നു. എന്റെ അവസ്ഥ മനസ്സിലാക്കി എന്നോട് സഹകരിച്ച സെറ്റിലെ എല്ലാ അംഗങ്ങളോടും എന്റെ നന്ദി അറിയിക്കുന്നു." രഹ്ന കുറിച്ചു.
ഉമ്മിച്ചി സ്ട്രോങ് ആയില്ലെങ്കിൽ ഞങ്ങൾ ഇല്ല, ശക്തയാകൂ എന്നാണ് പോസ്റ്റിന് കമന്റായി രഹ്നയുടേയും നവാസിന്റെയും മകൻ രിഹാൻ കുറിച്ചത്. ശക്തയായിരിക്കൂ എന്ന് സംയുക്താ വർമയും കമന്റ് ചെയ്തു.
ഗൗതമന്റെ രഥം, വാഴ എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനോൻ സംവിധാനംചെയ്യുന്ന ചിത്രമാണ് ഹാപ്പി ലൂപ്പ്. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മുകേഷ്, ജെ പി തുമിനാട്, മധു വാര്യർ, വി.കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമർ ആണ്.
Content Highlights: Actress Rehna, wife of late actor Kalabhavan Navas, shared a poignant note detailing how she overcame intense personal grief to act in Manju Warrier's upcoming film Happyloop, supported by Samyuktha Varma, Manju Warrier, and director Anand Menon.
Published: 17 Aug 2026, 04:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented