'ഗൗതമന്റെ രഥം', 'വാഴ 1' എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹാപ്പിലൂപ്പ്'.

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന 'ഹാപ്പിലൂപ്പ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് പോസ്റ്റർ റിലീസ് ആയി. 'ഗൗതമന്റെ രഥം', 'വാഴ 1' എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹാപ്പിലൂപ്പ്'. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മുകേഷ്, ജെ പി തുമിനാട്, മധു വാര്യർ, വി.കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമർ ആണ്.
ഛായാഗ്രഹണം - ഗൗതം ശങ്കർ, എഡിറ്റർ - കണ്ണൻ മോഹൻ, സംഗീതം - ഇലക്ട്രോണിക് കിളി& പാർവതീഷ് പ്രദീപ്, പ്രൊഡക്ഷൻ ഡിസൈനർ - ക്രിപേഷ് അയ്യപ്പൻകുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- അനീഷ് സി സലിം, പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് - ബിനു ജി നായർ, മേക്കപ്പ് - റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം - ലിജി പ്രേമൻ, വി എഫ് എക്‌സ് - പ്രോമൈസ്, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, പി ആർ ഒ - എ എസ് ദിനേശ്, ശബരി, പോസ്റ്റർ ഡിസൈൻ - റോസ്റ്റഡ് പേപ്പർ, ടൈറ്റിൽ ഡിസൈൻ - ഡെല്ലു
Content Highlights: Official title announcement of the film Happiloop., Directed by Anand Menon after Gauthamante Radham and Vaazha., Features a star-studded cast including Mukesh, Madhu Warrier, and VK Prakash., Produced by Bineesh Chandran under the Movie Bucket banner.
Published: 09 May 2026, 09:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented